Connect with us

Kozhikode

യതീന്ദ്ര തീര്‍ഥ കലോത്സവത്തെ മനസ്സുകൊണ്ടറിയുന്നു

Published

|

Last Updated

കോഴിക്കോട്: കലയും സാഹിത്യവുമെല്ലാം സന്ന്യാസിയായ യതീന്ദ്ര തീര്‍ഥക്ക് പ്രാണവായുവാണ്. കൗമാര കലാമേളകള്‍ ജീവന് തുല്യം സ്‌നേഹിക്കുന്ന ഇദ്ദേഹം കഴിഞ്ഞ 50 വര്‍ഷത്തിലധികമായി സംസ്ഥാന സ്‌കൂള്‍ കലോത്സവങ്ങളിലെ സ്ഥിരം സാന്നിധ്യമാണ്. കലോത്സവങ്ങള്‍ മനസ്സിന് വലിയ ഊര്‍ജമാണ് നല്‍കുന്നതെന്ന് യതീന്ദ്ര തീര്‍ഥ പറയുന്നു.
1962 മുതല്‍ എല്ലാ കലോത്സവങ്ങളിലും ആസ്വാദകനായി എത്തുന്ന പയ്യന്നൂര്‍ നാരായണ ഗുരുകുലത്തിലെ യതീന്ദ്ര തീര്‍ഥ ഇത്തവണയും പതിവുപോലെ കലോത്സവ വേദിയിലെത്തി. 18 വേദികളും നടന്നുകണ്ടു. കലാപ്രതിഭകളോട് കുശലം പറഞ്ഞും ഉപദേശങ്ങള്‍ നല്‍കിയും പത്രങ്ങളുടെ സപ്ലിമെന്റുകള്‍ വിതരണം ചെയ്തതും പെട്ടെന്ന് തന്നെ കലോത്സവത്തിന്റെ താരമായി മാറി. ഏഴ് ദിവസവും അദ്ദേഹം വേദിയിലുണ്ടാകും. കലോത്സവത്തിന്റെ ഊട്ടുപുരയില്‍ നിന്ന് ഭക്ഷണം. ഉറക്കം ഏതെങ്കിലും പത്രങ്ങളുടെ സ്റ്റാളുകളില്‍. അധ്യാപക സംഘടനാ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കുമെല്ലാം അദ്ദേഹം സുപരിചിതം.
പുതിയ കാലഘട്ടത്തില്‍ കലോത്സവത്തിലുണ്ടായ ഗ്ലാമര്‍ പരിവേഷവും ധൂര്‍ത്തും അദ്ദേഹം അടുത്തറിയിയുന്നു. മേളയെ നശിപ്പിക്കുന്ന തരത്തില്‍ അനാരോഗ്യകരമായ മത്സരങ്ങള്‍ പലതും കലോത്സവത്തില്‍ കടന്നുവരുന്നതായി യതീന്ദ്ര തീര്‍ഥ പറയുന്നു.