Connect with us

National

മക്‌ഡൊണാള്‍ഡ് റസ്റ്റോറന്റില്‍ കയറിയ തെരുവ് ബാലനെ പുറത്തേക്ക് വലിച്ചെറിഞ്ഞു

Published

|

Last Updated

പൂനെ: മുംബൈയിലെ മക്‌ഡോണാള്‍ഡ് റെസ്റ്റോറന്റില്‍ കഴിഞ്ഞ ദിവസം അരങ്ങേറിയത് ക്രൂരവും മനുഷ്യത്വരഹിതവുമായ വിവേചനം. ശീതളപാനീയം വാങ്ങുന്നതിനായി റെസ്റ്റോറന്റിലെത്തിയ തെരുവുകുട്ടിയെ അധികൃതര്‍ നിഷ്‌കരുണം പിടുച്ചുമാറ്റി പുറത്തേക്കെറിഞ്ഞു. സംഭവം നേരില്‍കണ്ട യുവതി തന്റെ ഫേസ്ബുക്കില്‍ ദൃശ്യം പോസ്റ്റു ചെയതതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്.
സുഹൃത്തുക്കള്‍ക്കൊപ്പം റെസ്റ്റോറന്റില്‍ എത്തിയ യുവതി മടങ്ങുന്നതിനിടെയാണ് ദാഹിച്ചുവലഞ്ഞ് വെള്ളത്തിനായി യാചിക്കുന്ന തെരുവുകുട്ടിയെ ശ്രദ്ധയില്‍ പെട്ടത്. തുടര്‍ന്ന് വെള്ളം വാങ്ങിക്കൊടുക്കാനായി കുട്ടിയേയും കൂട്ടി റെസ്റ്റോറന്റിന് മുന്‍വശം യുവതി വരിയില്‍ നിന്നു. എന്നാല്‍ തെരുവുകുട്ടിയ കണ്ടമാത്രയില്‍ ഓടിയെത്തിയ ഹോട്ടല്‍ ജീവനക്കാരന്‍ കുട്ടിയെ പൊക്കിയെടുത്ത് പുറത്തേക്കെറിഞ്ഞു.
സംഭവത്തില്‍ ഇടപെട്ട യുവതിയോട് അത്തരം ആളുകള്‍ക്ക് മക്‌ഡോണാള്‍ഡ് റെസ്റ്റോറന്റിന്റെ അകത്തേക്ക് പ്രവേശനമില്ലെന്നാണ് ജീവനക്കാരന്‍ പ്രതികരിച്ചത്.
ഹോട്ടലധികൃതര്‍ക്കെതിരെ വ്യാപക വിമര്‍ശങ്ങളാണ് ഉയര്‍ന്നുകൊണ്ടിരിക്കുന്നത്. തെരുവുകുട്ടിയെ നേരിട്ട ദുരനുഭവത്തില്‍ എല്ലാ അന്വേഷണവും ഉറപ്പുവരുത്തുമെന്നും ജോലിക്കാരുടെ ഭാഗത്ത് നിന്ന് വീഴ്ച സംഭവിച്ചതായി കണ്ടെത്തിയാല്‍ നടപടി സ്വീകരക്കുമെന്നും മക്‌ഡോണാള്‍ഡ് ഇന്ത്യ അധികൃതര്‍ പറഞ്ഞു. എല്ലാവരെയും സമഭാവനയോടെ കാണുന്നുവെന്നും ആരെയും വിവേചനത്തോടെ കാണില്ലെന്നും ഹോട്ടല്‍ അധികൃതര്‍ വിശദീകരിച്ചു.
തെരുവുകുട്ടിക്കെതിരെ നടന്ന വിവേചനത്തില്‍ ശക്തമായ നടപടി സ്വീകരിച്ച് കുറ്റക്കാരെ ശിക്ഷിക്കുമെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് ഉറപ്പ് നല്‍കി.