Connect with us

National

ഡല്‍ഹി തിരഞ്ഞെടുപ്പ്: സ്ത്രീ സുരക്ഷ പ്രധാന അജണ്ടയെന്ന് കിരണ്‍ ബേദി

Published

|

Last Updated

ന്യൂഡല്‍ഹി: ഡല്‍ഹി തിരഞ്ഞെടുപ്പില്‍ വിജയിച്ചാല്‍ തന്റെ പ്രധാന അജണ്ട സ്ത്രീ സുരക്ഷയും സുചിത്വവുമായിരിക്കുമെന്ന് ബിജെപി സ്ഥാനാര്‍ത്ഥി കിരണ്‍ ബേദി. അതിനുശേഷമായിരിക്കും വൈദ്യുതിയും വെള്ളവുമെല്ലാം വരികയെന്നും ബേദി പറഞ്ഞു.
ലൈംഗികാതിക്രമങ്ങള്‍ക്ക് എതിരെയുള്ള നിയമങ്ങള്‍ ശക്തമാക്കാന്‍ രാഷ്ട്രീയക്കാരെ പ്രേരിപ്പിക്കുക, അക്രമങ്ങള്‍ തടയാന്‍ പോലീസ് ജാഗ്രത പാലിക്കുക, കുറ്റകൃത്യങ്ങള്‍ കൃത്യമായി അന്വേഷിക്കുക തുടങ്ങിയ നടപടികളാണ് സ്ത്രീ സുരക്ഷയ്ക്ക് അത്യാവശ്യമായി വേണ്ടതെന്നും കിരണ്‍ ബേദി പറഞ്ഞു.