Connect with us

Gulf

ഉസ്താദ് ഹോട്ടലില്‍ കടാപ്പൊറം ഭക്ഷ്യമേള ഇന്നുമുതല്‍

Published

|

Last Updated

ദുബൈ: കടല്‍വിഭവങ്ങള്‍ ഉള്‍പ്പെടുത്തി “കടാപ്പൊറം ഭക്ഷ്യമേള ഇന്ന് മുതല്‍ 24 വരെ അല്‍ നഹ്ദ എന്‍എംസി ആശുപത്രിക്ക് സമീപത്തെ ഉസ്താദ് ഹോട്ടലില്‍ നടക്കും. വൈകിട്ട് അഞ്ച് മുതല്‍ അര്‍ധരാത്രി വരെയാണ് മേള. ഓരുവെള്ളം, തോണിയിറക്കല്‍, അച്ചുവിന്റെ മുത്ത്, കറുത്തമ്മ ചുട്ടത്, മീന്‍മേരിക്കറി, അരയത്തി മീന്‍ വേവിച്ചത്, ഔതക്കറി, കൊച്ചുമുതലാളി തന്നത്, ഞങ്ങക്കട കുടിയില്‍ വച്ചത്, ചകിക്കു വച്ചത്, മകാളുക്കു വാങ്ങിയത് തുടങ്ങിയ രസികന്‍ പേരിലുള്ള പ്രത്യേക വിഭവങ്ങളാണ് വിളമ്പുക.
നാടന്‍ വിഭവങ്ങളുടെ തട്ടുകടയും ഒരുക്കിയിട്ടുണ്ടെന്ന് മാനേജിങ് ഡയറക്ടര്‍ മുഹമ്മദ് ബിനീഷ് പറഞ്ഞു. തീരദേശക്കാരുടെ വസ്ത്രധാരണത്തോടെയായിരിക്കും ജീവനക്കാര്‍ അതിഥികളെ സ്വീകരിക്കുക. ഒരേ സമയം 50 പേര്‍ക്ക് ഇവിടെ ഇരുന്ന് ഭക്ഷണം കഴിക്കാം. കോര്‍പറേറ്റ് തലവന്‍ ജുബീഷ് കുമാര്‍, മാനേജര്‍ പി ജെ ജിനീഷ് എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ സംബന്ധിച്ചു.

Latest