ലോകകപ്പില്‍ ഇന്ത്യയ്ക്ക് പുതിയ ജഴ്‌സി

Posted on: January 15, 2015 12:58 pm | Last updated: January 17, 2015 at 12:26 am
SHARE

INDIA NEW JERSYമുംബൈ: അടുത്തമാസം ആരിഭിക്കുന്ന ലോകകപ്പ് ക്രിക്കറ്റില്‍ പുതിയ ജഴ്‌സിയിലായിരിക്കും ഇന്ത്യ കളത്തിലിറങ്ങുക. 100 ശതമാനം പോളിസ്റ്ററില്‍ നിര്‍മ്മിച്ചതാണ് പുതിയ ജഴ്‌സി. ചെറിയ മാറ്റങ്ങള്‍ മാത്രമാണ് ഡിസൈനില്‍ വരുത്തിയിട്ടുള്ളത്.
മെല്‍ബണില്‍ നടന്ന ചടങ്ങില്‍ ബിസിസിഐ ഭാരവാഹികളും ടീമംഗങ്ങളും ഉല്‍പ്പെടെയുള്ളവരാണ് പുതിയ ജഴ്‌സി പുറത്തിറക്കിയത്. ലോകകപ്പിനു മുന്നോടിയായുള്ള ത്രിരാഷ്ട്ര ടൂര്‍ണമെന്റിലാണ് ഇന്ത്യ ആദ്യമായി ജഴ്‌സി അണിയുക. ക്രിക്കറ്റ് കമന്റേറ്റര്‍ ഹര്‍ഷ ഭോഗ്‌ലെയാണ് ട്വിറ്ററിലൂടെ പുതിയ ജഴ്‌സി പുറത്തുവിട്ടത്.
അതേസമയം ലോകകപ്പിലെ ഇന്ത്യയുടെ ആദ്യ മത്സരത്തിലെ എതിരാളികളായ പാകിസ്ഥാനും പുതിയ ജഴ്‌സി പുറത്തിറക്കി. പാകിസ്ഥാനും ലോകകപ്പില്‍ പുതിയ ജഴ്‌സിയിലായിരിക്കും ഇറങ്ങുക.

LEAVE A REPLY

Please enter your comment!
Please enter your name here