Connect with us

Palakkad

ബാപ്പു മുസ്‌ലിയാര്‍ ഉറൂസ് മുബാറക്കിന് ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

Published

|

Last Updated

ഹസനിയ്യനഗര്‍: ജില്ലയില്‍ മത, സംസ്‌കാരിക വിദ്യാഭ്യാസ രംഗത്ത് നാലു പതിറ്റാണ്ട് സേവനം ചെയ്ത മര്‍ഹും ബാപ്പു മുസ്‌ലിയാര്‍ പത്താം ഉറൂസ് മുബാറക്കിന് അന്തിമ രൂപമായി.
അസ്ര്‍ നിസ്‌കാരാന്തരം ഖത്മുല്‍ ഖുര്‍ആന്‍ പ്രാര്‍ഥനക്ക് ജില്ലാ സംയുക്്തഖാസി എന്‍ അലി മുസ്‌ലിയാര്‍ കുമരംപുത്തൂരും ബുര്‍ദ്ദ മൗലീദ് പാരായണത്തിന് കെ കെ അബൂബക്കര്‍ മുസ്‌ലിയാര്‍ താഴേക്കോടും നേതൃത്വം നല്‍കും. ശേഷം കേന്ദ്രമുശാവറ അംഗം കെ പി മുഹമ്മദ് മുസ്‌ലിയാറിന്റെ നേതൃത്വത്തില്‍ മാസാന്ത സ്വലാത്ത് മജ്‌ലിസുണ്ടായിരിക്കും. ആമുഖ പ്രഭാഷണം മാരായമംഗലം അബ്ദുറഹ്മാന്‍ ഫൈസി നിര്‍വഹിക്കും.
കുറ്റമ്പാറ അബ്ദുറഹ് മാന്‍ ദാരിമി അനുസ്മരണ പ്രഭാഷണം നടത്തും. സമാപന പ്രാര്‍ഥന സയ്യിദ് മുത്തുകോയതങ്ങള്‍ എളങ്കൂര്‍ നിര്‍വഹിക്കും.
സയ്യിദ് തഖ് യുദ്ദീന്‍ ഹൈദറൂസി, സഗീര്‍തങ്ങള്‍പഴമ്പാലക്കോട്, എന്‍ കെ സിറാജുദ്ദീന്‍ ഫൈസി, എം വി സിദ്ദീഖ് സഖാഫി,ഉമര്‍ മദനി, കബീര്‍ വെണ്ണക്കര, യുസഫ് സഖാഫി വിളയൂര്‍, പി പി മുഹമ്മദ് കുട്ടി മാസ്റ്റര്‍ പ്രസംഗിക്കും.