National
സുനന്ദ തരൂരുമായി സന്തുഷ്ടയായിരുന്നെന്ന് സുനന്ദയുടെ കുടുംബം
ന്യൂഡല്‍ഹി: ശശി തരൂരുമായുള്ള വിവാഹജീവിതത്തില്‍ സുനന്ദ പുഷ്‌കര്‍ സന്തുഷ്ടയായിരുന്നെന്ന് സഹോദരന്‍ പൊലീസിന് മൊഴി നല്‍കി. ശാരീരിക മര്‍ദനം ഏറ്റതായി സുനന്ദ പരാതി പറഞ്ഞിട്ടില്ല. ഐപിഎല്‍, ട്വിറ്റര്‍ വിവാദങ്ങളില്‍ സുനന്ദ അസ്വസ്ഥയായിരുന്നെന്നും മൊഴിയില്‍ പറയുന്നു.
സുനന്ദയ്ക്ക് രോഗപ്രതിരോധ ശേഷി നഷ്ടപ്പെടുന്ന രോഗം ഉണ്ടായിരുന്നതായി സുനന്ദയുടെ മകന്‍ ശിവ്‌മേനോന്‍. ചികിത്സയുടെ ഭാഗമായി ധാരാളം മരുന്നുകള്‍ കഴിച്ചിരുന്നതായും മകന്‍ മൊഴി നല്‍കിട്ടുണ്ട്.
അതേസമയം സുനന്ദയുട ചലനമറ്റ ശരീരം കണ്ട ശേഷവും ഡോക്ടറെ കാണാന്‍ വൈകിയതില്‍ ദുരൂഹതയുള്ളതായും റിപ്പോര്‍ട്ടുകളുണ്ട്. സുനന്ദ താമസിച്ചിരുന്ന ഹോട്ടലിന് സമീപത്തുള്ള എയിംസ് ആശുപത്രിയെ ഒഴിവാക്കി 10 കിലോമീറ്റര്‍ അകലെയുള്ള ആസുപത്രിയിലേക്ക് കൊണ്ടുപോയതാണ് ദുരൂഹതയേറ്റുന്നത്. ഇക്കാര്യത്തിലും പൊലീസ് അന്വേഷണം നടന്നേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.