Connect with us

Palakkad

ശാപമോക്ഷം കാത്ത് തിരുത്ത് റോഡ്; നാട്ടുകാര്‍ പ്രക്ഷോഭത്തിനൊരുങ്ങുന്നു

Published

|

Last Updated

കൂറ്റനാട് : തൃത്താല പഞ്ചായത്തിലെ കോടനാട് – തിരുത്ത് റോഡ് നിവാസികള്‍ സഞ്ചരിക്കാന്‍ യോഗ്യമായ റേഡിന് വേണ്ടിയുള്ള കാത്തിരിപ്പിന് കാലങ്ങളോളം പഴക്കമുണ്ട്. പുളിയപ്പറ്റ കായലില്‍ ഒറ്റപ്പെട്ട ദ്വീബ് പോലുള്ള ഈ പ്രദേശത്ത് അറുപതിലതികം കുടുംബങ്ങള്‍ താമസിക്കുന്നുണ്ട്.
പുളിയപ്പറ്റ കായലിനു നടുവില്‍ ഒറ്റപ്പെട്ടുകിടന്നിരുന്ന കോടനാട് തിരുത്തിലേക്ക് 1973 ലാണ് ആദ്യമായി റോഡ് നിലവില്‍ വന്നത്.
വര്‍ഷ കാലങ്ങളില്‍ ഭാരതപ്പുഴ നിറഞ്ഞ് ഒഴുകുമ്പേള്‍ പുളിയപ്പറ്റ കായലിലേക്ക് വെള്ളം കയറി റോഡ് മുങ്ങുന്ന അവസ്ഥയായിരുന്നു. പിന്നീട് ഐ ആര്‍ ഡി പി പദ്ധതിയില്‍ ഉള്‍പ്പെടുത്തി റോഡ് കായല്‍ നിരപ്പില്‍ നിന്ന് ഉയര്‍ത്തി മെറ്റലിംഗ് നടത്തുകയും ചെയ്തു. ശേഷം ടാറിംഗ് നടത്തുകയും ചെയ്തു.
പിന്നീട് റോഡ് കൂടുതല്‍ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി റോഡ് നിരപ്പില്‍ നിന്നും രണ്ടടിയാളം ഉയര്‍ത്തി മെറ്റലിംഗും ടാറിംഗും നടത്താന്‍ തൃത്താല ബ്ലോക്ക് പഞ്ചായത്ത് പിറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി റോഡിന്റെ ഇരുവശങ്ങളും കരിങ്കല്‍ കൊണ്ട് കെട്ടിപ്പൊക്കാന്‍ തീരുമാനിക്കുകയും പ്രവര്‍ത്തികള്‍ നടത്തുകയും ചെയ്തിരുന്നു.
പക്ഷേ പദ്ധതികള്‍ പ്രവര്‍ത്തികള്‍ നടത്തി മാസങ്ങള്‍ക്കുള്ളില്‍ തന്നെ കരിങ്കല്‍ ഭിത്തികള്‍ തകരുകയും റോഡിന്റെ മെറ്റലിംഗ് പൂര്‍ണമായും ഇളകുകയും റോഡ് ഗതാഗത യോഗ്യമല്ലാതായിത്തീരുകയും ചെയ്തു.
തിരുത്ത് റോഡില്‍ പുതുതായി തുടങ്ങിയ നവീകരണ പ്രവര്‍ത്തികളാണ് പ്രദേശവാസികള്‍ക്ക് ഇരുട്ടടിയായി മാറിയത്. ഇപ്പോള്‍ യാത്രക്കാര്‍ രണ്ടു കിലോമീറ്റര്‍ ഇതുവഴി നടന്നും ഇരുചക്രവാഹനങ്ങളില്‍ ഭയന്നുമാണ് ആവശ്യങ്ങള്‍ക്ക് എത്തുന്നത്.
കോടനാട് തിരുത്ത് റേഡ് എത്രയും പെട്ടെന്ന് റീട്ടാറിംഗ് നടത്തുകയും തകര്‍ന്നുവീണ കരിങ്കല്‍ ഭിത്തികള്‍ പുനഃസ്ഥാപിക്കുകയും പാടയുടെ ഇരുവശങ്ങളിലും കൈവരികള്‍ സ്ഥാപിക്കുകയും ചെയ്യണമെന്നാണ് നാട്ടുകാരുടെ ആവശ്യം.