Connect with us

Ongoing News

വെരുകിനെ വേട്ടയാടിയ നാലംഗ സംഘം അറസ്റ്റില്‍

Published

|

Last Updated

എരുമേലി: വനത്തില്‍ വെരുകിനെ വേട്ടയാടി കൊന്ന നാലംഗ സംഘത്തെ വനപാലകര്‍ അറസ്റ്റ് ചെയ്തു. കോട്ടയം തിടനാട് സ്വദേശിയും വണ്ടന്‍മേട്ടില്‍ തോട്ടം ഉടമയുമായ പുളിക്കല്‍ കുട്ടപ്പന്‍ (60), കോട്ടയം തീക്കോയില്‍ എസ്‌റ്റേറ്റ് തൊഴിലാളിയും ഓട്ടോറിക്ഷ ഡ്രൈവറുമായ രാജന്‍ (39), തീക്കോയി മരുതോലില്‍ രതീഷ് (32), വെള്ളാനി പറപ്പള്ളില്‍ ഹരിഹരന്‍ (43) എന്നിവരാണ് അറസ്റ്റിലായത്. ഇന്നലെ പുലര്‍ച്ചെ മൂന്നോടെയാണ് സംഭവം. വനത്തില്‍ വെരുകിനെ വെടിവെച്ചു കൊന്ന് ഓട്ടോറിക്ഷയില്‍ പോകുന്നതിനിടെ എരുമേലി ഫോറസ്റ്റ് റേഞ്ചിന്റെ അതിര്‍ത്തിയായ വാഗമണ്‍ റൂട്ടിലെ വഴിക്കടവ് ചെക്ക് പോസ്റ്റിലാണ് സംഘം പിടിയിലായത്. വനപാലകര്‍ക്ക് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്നായിരുന്നു അറസ്റ്റ്. വേട്ടയ്ക്ക് ഉപയോഗിച്ച നാടന്‍ തോക്കും 40 ഓളം തിരകളും പ്രതികള്‍ സഞ്ചരിച്ച ഓട്ടോറിക്ഷയും കൈവശം സൂക്ഷിച്ചിരുന്ന പിച്ചാത്തികളും പിടിച്ചെടുത്തു. അതേസമയം, തോക്കിന് ലൈസന്‍സുണ്ടെന്നും പ്രതികളിലൊരാളായ കുട്ടപ്പന്റേതാണ് തോക്കെന്നും വനപാലകര്‍ പറഞ്ഞുഇവര്‍ വെടിവെച്ചു കൊന്ന ആണ്‍ വര്‍ഗത്തില്‍പ്പെട്ട വെരുകിനെ ഗവ. സീനിയര്‍ വെറ്ററിനറി സര്‍ജന്റെ നേതൃത്വത്തില്‍ ഇന്‍ക്വസ്റ്റ് നടത്തി മറവ് ചെയ്തു.