Connect with us

Ongoing News

ഗോഡ്‌സെയുടെ പ്രതിമ കേരളത്തില്‍ അനുവദിക്കില്ല: സുധീരന്‍

Published

|

Last Updated

തിരുവനന്തപുരം: ഗാന്ധിഘാതകനായ നാഥുറാം വിനായക് ഗോഡ്‌സെയുടെ പ്രതിമ കേരളമണ്ണില്‍ സ്ഥാപിക്കാന്‍ കേരളത്തിലെ ജനങ്ങള്‍ ആരെയും അനുവദിക്കുകയില്ലെന്ന് കെ പി സി സി പ്രസിഡന്റ് വി എം സുധീരന്‍ പറഞ്ഞു. ഗോഡ്‌സയെ മഹത്വവത്കരിക്കാനുള്ള ശ്രമത്തിലേര്‍പ്പെട്ടിരിക്കുന്ന ഹിന്ദു മഹാസഭ ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ ഗോഡ്‌സെയുടെ പ്രതിമകള്‍ സ്ഥാപിക്കുമെന്ന് ഇതിനകം പ്രഖ്യാപിച്ചിട്ടുണ്ട്.
കേരളത്തിലും ഇത്തരത്തില്‍ പ്രതിമ സ്ഥാപിക്കുമെന്നാണ് വാര്‍ത്തകള്‍. പ്രതിമ സ്ഥാപിക്കാനുള്ള ഹിന്ദു മഹാസഭയുടെ ഈ നീക്കത്തെ രാജ്യസ്‌നേഹിക്കളായ ജനങ്ങള്‍ ശക്തമായി നേരിടുമെന്ന് സുധീരന്‍ വ്യക്തമാക്കി. മതസൗഹാര്‍ദം നിലനില്‍ക്കുന്ന കേരളത്തില്‍ വര്‍ഗീയ സംഘര്‍ഷത്തിന്റെ വിഷബീജങ്ങള്‍ പാകാനും ജനങ്ങളെ ഭിന്നിപ്പിച്ച് മുതലെടുക്കാനുമുള്ള ഏതുശ്രമത്തെയും ജനങ്ങള്‍ പരാജയപ്പെടുത്തുമെന്നും സുധീരന്‍ പറഞ്ഞു.