Connect with us

International

ജര്‍മനിയിലെ മുസ്‌ലിം റാലിയില്‍ ആഞ്ചേല മെര്‍ക്കല്‍

Published

|

Last Updated

ബെര്‍ലിന്‍: ജര്‍മനിയില്‍ വര്‍ധിച്ചുവരുന്ന ഇസ്‌ലാം വിരുദ്ധ പ്രക്ഷോഭങ്ങള്‍ക്കെതിരെ മുസ്‌ലിംകള്‍ നടത്തിയ റാലിയില്‍ ചാന്‍സലര്‍ ആഞ്ചേല മെര്‍ക്കല്‍ പങ്കെടുത്തു. പാരീസിലെ ആക്രമണങ്ങളെ അപലപിച്ചും സഹിഷ്ണുതയും സമാധാനവും ആവശ്യപ്പെട്ടുമാണ് ജര്‍മനിയിലെ മുസ്‌ലിംകള്‍ റാലി സംഘടിപ്പിച്ചിരുന്നത്. ബെര്‍ലിനിലെ ബ്രാന്‍ഡര്‍ബര്‍ഗ് ഗേറ്റില്‍ നിന്നാരംഭിക്കുന്ന റാലിയെ പ്രസിഡന്റ് ജോഷിം ഗൗക്ക് അഭിസംബോധന ചെയ്തു. കഴിഞ്ഞ ദിവസം, ഇസ്‌ലാം വിരുദ്ധ നീക്കങ്ങളെ ശക്തമായ ഭാഷയില്‍ വിമര്‍ശിച്ച മെര്‍ക്കല്‍, ഇസ്‌ലാം മതം ജര്‍മനിയുടെ ഭാഗമാണെന്നും അസന്ദിഗ്ധമായി പ്രഖ്യാപിച്ചിരുന്നു.

Latest