Connect with us

Gulf

കാറുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ സ്വദേശി വനിത മരിച്ചു: രണ്ടു പേര്‍ക്ക് പരുക്ക്

Published

|

Last Updated

ഉമ്മുല്‍ ഖുവൈന്‍: നാല് വാഹനങ്ങള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ 65 കാരിയായ സ്വദേശി വനിത മരിച്ചു. കാറില്‍ തന്നോടൊപ്പമുണ്ടായിരുന്ന 40നും 50നും ഇടയില്‍ പ്രായമുള്ള മകനും വേലക്കാരിയും പരുക്കുകളോടെ രക്ഷപ്പെട്ടു.
ഉമ്മുല്‍ ഖുവൈനില്‍ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് റോഡില്‍ 113-ാം എക്‌സിറ്റിനടുത്താണ് കഴിഞ്ഞ വാരാന്ത്യത്തില്‍ നാല് വാഹനങ്ങള്‍ ഒന്നിനു പിറകെ ഒന്നായി കൂട്ടിയിടിച്ചത്. പരുക്കേറ്റ യുവാവിനെയും വേലക്കാരിയെയും റാസല്‍ ഖൈമ ആശുപത്രിയിലെത്തിച്ചു. അപകടസ്ഥലം സന്ദര്‍ശിച്ച പോലീസ്, അശ്രദ്ധമായും ആവശ്യമായ അകലം വാഹനങ്ങള്‍ക്കിടയില്‍ പാലിക്കാതെയും ഓടിച്ചതാണ് അപകടകാരണമെന്ന് പറഞ്ഞു. അപകടത്തില്‍പെട്ട വാഹനങ്ങള്‍ക്കെല്ലാം കാര്യമായ കേടുപാടുകള്‍ സംഭവിച്ചു. ആവശ്യമായ മുന്‍കരുതല്‍ ബോര്‍ഡുകള്‍ പ്രദേശത്ത് സ്ഥാപിച്ചിട്ടുണ്ടെങ്കിലും അതുവകവെക്കാതെയാണ് പല ഡ്രൈവര്‍മാരും വാഹനമോടിക്കുന്നതെന്നും പോലീസ് പറഞ്ഞു.