Connect with us

Wayanad

മാവോയിസ്റ്റ് ഭീഷണി: ഉന്നത പോലീസ് സംഘം നീലഗിരിയില്‍ പരിശോധന നടത്തി

Published

|

Last Updated

ഗൂഡല്ലൂര്‍: മാവോയിസ്റ്റ് ഭീഷണിയുടെ അടിസ്ഥാനത്തില്‍ നീലഗിരിയില്‍ പരിശോധന നടത്തി. ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്.
എ ഡി ജി പി രാജേന്ദ്രന്‍, ഐ ജി ശങ്കര്‍ദിവാരി, ഡി ഐ ജി മനീഷ് ദിവാരി, നീലഗിരി എസ് പി ശെന്തില്‍കുമാര്‍, തമിഴ്‌നാട് ദൗത്യസേന എസ് പി കറുപ്പ്‌സ്വാമി എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തിയത്. ഗൂഡല്ലൂര്‍, പന്തല്ലൂര്‍, ഓവാലി, നാടുകാണി, ദേവാല, ചേരമ്പാടി, എരുമാട്, താളൂര്‍, ചോലാടി, നടുവട്ടം, മസിനഗുഡി തുടങ്ങിയ സ്ഥലങ്ങളിലാണ് പരിശോധന നടത്തിയത്. അതിര്‍ത്തി ഗ്രാമങ്ങളിലെ ചെക്‌പോസ്റ്റുകളിലും പരിശോധന നടത്തി. ഇതുമായി ബന്ധപ്പെട്ട് പന്തല്ലൂര്‍ ടാന്‍ടി ഗസ്റ്റ് ഹൗസില്‍ ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ യോഗം ചേര്‍ന്നു. എ ഡി ജി പി രാജേന്ദ്രന്‍, ഐ ജി ശങ്കര്‍ദിവാരി, നീലഗിരി എസ് പി ശെന്തില്‍കുമാര്‍, ദൗത്യസേന എസ് പി കറുപ്പ്‌സ്വാമി തുടങ്ങിയവര്‍ യോഗത്തില്‍ സംബന്ധിച്ചു. നീലഗിരി ജില്ലയില്‍ ഇതുവരെ മാവോയിസ്റ്റ് സാന്നിധ്യം സ്ഥിരീകരിച്ചിട്ടില്ലെന്ന് എ ഡി ജി പി രാജേന്ദ്രന്‍ പറഞ്ഞു. അയല്‍സംസ്ഥാനമായ കേരളത്തില്‍ മാവോയിസ്റ്റുകള്‍ തുടര്‍ച്ചയായി ആക്രമണം നടത്തുന്നതിനാലാണ് അതിര്‍ത്തിയായ നീലഗിരിയില്‍ പരിശോധന കര്‍ശനമാക്കിയിരിക്കുന്നത്. അതിര്‍ത്തി വനങ്ങളില്‍ പോലീസ് കൂടുതല്‍ ജാഗ്രതപാലിക്കണമെന്നും അദ്ദേഹം പോലീസുകാരോട് ആവശ്യപ്പെട്ടിട്ടുണ്ട്.