Connect with us

Palakkad

കോളജ് വിദ്യാര്‍ഥികളെ പോലീസ് ക്രൂരമായി മര്‍ദിച്ചതായി പരാതി

Published

|

Last Updated

പാലക്കാട്: കോയമ്പത്തൂര്‍ ചാവടി നെഹ്‌റു കോളേജില്‍ പഠിക്കുന്ന 15 ഓളം വിദ്യാര്‍ഥികളെ ഇല്ലാത്ത ആരോപണം ഉന്നയിച്ച് പോലീസ് സ്റ്റേഷനില്‍ കൊണ്ടുപോയി ക്രൂരമായി മര്‍ദ്ദിക്കുകയും ഒരു ദിവസത്തോളം പിഠിച്ചു വെക്കുകയും ചെയ്തിരുന്നു.
വിദ്യാര്‍ഥികളെ രക്ഷിതാക്കളെ അറിയിക്കാതെ കോളേജ് അദ്ധ്യാപകന്‍മാര്‍ കോളേജ് ബസ്സില്‍ തന്നെ വിദ്യാര്‍ഥികളെ പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി ക്രൂരമായി പീഡപ്പിക്കുകയായിരുന്നു.
രാത്രിയായിട്ടും വിദ്യാര്‍ഥികള്‍ എത്താത്തതുകൊണ്ട് വിവരം അന്വേഷിച്ച് ചെന്നപ്പോഴാണ് സംഭവം അറിയുന്നത്. ഫോണ്‍ വിളിച്ച് രക്ഷിതാക്കളെ അറിയിക്കാനുള്ള സൗകര്യം പോലും ചെയ്തിരുന്നില്ല. രേഖാമൂലം ഒരു പരാതിയും കോളേജിലോ, സ്റ്റേഷനിലോ ഉണ്ടായിട്ടില്ല. മാനേജ്‌മെന്റ് പ്രതിനിധികളുമായി നടന്ന വിദ്യാര്‍ഥി സംഘടനകള്‍ നടത്തിയ ചര്‍ച്ചയില്‍ വിദ്യാര്‍ഥികളെ സ്റ്റേഷനിലേക്ക് കൊണ്ടുപോയ കോളേജ് വൈസ് പ്രിന്‍സിപ്പല്‍ ബാലമുരുകന്‍, എച്ച് ഒ—ഡി സതീഷ്, ഫിസിക്കല്‍ ഇന്‍സ്ട്രക്ടര്‍ സെന്തില്‍ കുമാര്‍, എന്നിവരെ കോളജില്‍ നിന്നും സസ്‌പെന്റ് ചെയ്തു. വിദ്യാര്‍ഥികളെ മര്‍ദ്ദിച്ച ചാവടി സ്റ്റേഷനിലെ എസ് ഐക്കെതിരെ എസ് പിക്കും, മുഖ്യമന്ത്രിക്കും , ആഭ്യന്തരമന്ത്രിക്കും പരാതി എം എസ് എഫ് തീരുമാനിച്ചു.