Connect with us

Palakkad

ഒരുക്കങ്ങള്‍ പൂര്‍ത്തിയായി; എസ് വൈ എസ് ജില്ലാ സഫ്‌വാ സംഗമം 17ന്‌

Published

|

Last Updated

പാലക്കാട്: സമര്‍പ്പിത യൗവനം, സാര്‍ഥക മുന്നേറ്റം പ്രമേയത്തില്‍ ഫെബ്രുവരി 17,28, മാര്‍ച്ച് 1 തീയതികളില്‍ മലപ്പുറം താജുല്‍ ഉലമനഗറില്‍ നടക്കുന്ന എസ് വൈ എസ് അറുപതാം വാര്‍ഷിക സമ്മേളനത്തിന്റെ ഭാഗമായി ജില്ലാ സന്നദ്ധ സേനാഗങ്ങള്‍ പങ്കെടുക്കുന്ന സമ്പൂര്‍ണ്ണ സഫ്‌വാ സംഗമം ഈ മാസം 17ന് ടൗണ്‍ഹാളില്‍ നടക്കും.
കാലത്ത് 9മണിക്ക് ആരംഭിക്കുന്ന സഫ്‌വാ സംഗമം വൈകീട്ട് അഞ്ചിന് റാലി യോടെ സമാപിക്കും. പ്രവേശം, സന്നിവേശം, സമരാവേശം, കര്‍മാഭിമാനിവേശം, ഈദേശം,സന്ദേശംഎന്നി സെഷനുകളിലായി എന്‍ അലി മുസ് ലിയാര്‍ കുമരംപുത്തൂര്‍, കൊമ്പം കെ പി മുഹമ്മദ് മുസ്‌ലിയാര്‍, പേരോട് അബ്ദുറഹ് മാന്‍ സഖാഫി,മാരായമംഗലം അബ്ദുറഹ് മാന്‍ ഫൈസി, സുലൈമാന്‍ സഖാഫി മാളിയേക്കല്‍, എന്‍ എം സ്വാദിഖ് സഖാഫി പെരിന്താറ്റിരി വിവിധ സെഷനുകളില്‍ നേതൃത്വം നല്‍കും. സഫ്‌വാ സംഗമത്തിനായി സര്‍ക്കിള്‍ തലങ്ങളില്‍ ഇഖ്ദാ മിലൂടെയും സോണ്‍തലങ്ങളില്‍ പടയൊരുക്കങ്ങളിലൂടെയും പ്രത്യേക പരിശീലനം ലഭിച്ച സഫ് വാ അംഗങ്ങള്‍ സംഘടനയുടെ സന്നദ്ധ സേനാംഗങ്ങളാണ് സംഗമത്തില്‍ പങ്കെടുക്കുക.
അറുപതാം വാര്‍ഷികസമ്മേളനത്തിന്റെ ഭാഗമായി നാടിന്റെയും സമൂഹത്തിന്റെയും പുരോഗമന പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടിയുള്ള സന്നദ്ധ സേനാംഗങ്ങളുടെ പ്രവര്‍ത്തനം ശ്രദ്ധയാകര്‍ഷിച്ച് വരുകയാണ്.