Connect with us

Kasargod

ബേക്കല്‍ ഇബ്‌റാഹിം മുസ്‌ലിയാര്‍ ഇല്യാസ് നഗര്‍ മഹല്ല് ഖാസി

Published

|

Last Updated

ബേക്കല്‍: ബേക്കല്‍ ഇല്യാസ് നഗര്‍ മഹല്ല് ഖാസിയായി പ്രമുഖ പണ്ഡിതനും സമസ്ത കേന്ദ്ര മുശാവറ അംഗവുമായ പി എം ഇബ്‌റാഹിം മുസ്‌ലിയാര്‍ സ്ഥാനമേറ്റു.
സി എച്ച് അബ്ദുല്ല മുസ്‌ലിയാരുടെ വിയോഗത്തെ തുടര്‍ന്നാണ് ഇബ്‌റാഹിം മുസ്‌ലിയാരെ ഖാസിയായി തിരഞ്ഞെടുത്തത്. ഇല്യാസ് നഗര്‍ ജുമുഅത്ത്പളളിയില്‍ നടന്ന സ്ഥാനരോഹന ചടങ്ങിന് സയ്യിദ് പി എസ് ആറ്റക്കോയ തങ്ങള്‍ നേതൃത്വം നല്‍കി. ഉദുമ പടിഞ്ഞാല്‍ എരോല്‍ ഖാസി സി എ മുഹമ്മദ്കുഞ്ഞി മുസ്‌ലിയാര്‍ തലപ്പാവണിയിച്ചു. റസാഖ് ഹാജി ഷാളണിയിച്ചു.
ഖത്തീബ് ബശീര്‍ നഈമി അല്‍ ഫാസിലി കുണ്ടാര്‍ അധ്യക്ഷത വഹിച്ചു. സയ്യിദ് ശിഹാബുദ്ദീന്‍ അല്‍ ഹൈദ്രോസി പ്രാര്‍ഥന നടത്തി, കെ പി എസ് തങ്ങള്‍ ഹദ്ദാദ് നഗര്‍, ഹമീദ് ഹാജി, ത്രീസ്റ്റാര്‍ അബ്ദുല്‍ ഖാദര്‍, കെ കെ ഹനീഫ, ബി കെ റഹീം, കെ എം ബശീര്‍, അഷ്‌റഫ് മദീന, ബി കെ മൊയ്തു തുടങ്ങിയവര്‍ സംബന്ധിച്ചു. ജമാഅത്ത് കമ്മിറ്റി പ്രസിഡന്റ് എം എ മജീദ് സ്വാഗതം പറഞ്ഞു.

---- facebook comment plugin here -----