Connect with us

Kasargod

വ്യാജ മണല്‍പാസ്: യൂത്ത്‌ലീഗ്, എം എസ് എഫ് നേതാക്കളെ പോലീസ് കസ്റ്റഡിയില്‍ വിട്ടു

Published

|

Last Updated

കാഞ്ഞങ്ങാട്: വ്യാജ മണല്‍ പാസ് കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന മുസ്‌ലിം യൂത്ത്‌ലീഗ്-എം എസ് എഫ് നേതാക്കളെ കോടതി നാലു ദിവസത്തേക്ക് പോലീസ് കസ്റ്റഡിയില്‍ വിട്ടുകൊടുത്തു.
യൂത്ത്‌ലീഗ് കാസര്‍കോട് മണ്ഡലം പ്രസിഡന്റ് നീര്‍ച്ചാല്‍ പെര്‍ഡാലയിലെ കെ എം മുഹമ്മദ് റഫീഖ് (31), എം എസ് എഫ് ജില്ലാ ജനറല്‍ സെക്രട്ടറി ആറങ്ങാടി അരയിക്കടവത്തെ ആബിദ് (26) എന്നിവരെയാണ് ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് (ഒന്ന്) കോടതി പോലീസ് കസ്റ്റഡിയില്‍ വിട്ടുകൊടുത്തത്. ഇവരെ കൂടുതല്‍ ചോദ്യം ചെയ്യുന്നതിനും തെളിവെടുപ്പിനുമായി കസ്റ്റഡിയില്‍ വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് ഹൊസ്ദുര്‍ഗ് സി ഐ. ടി പി സുമേഷ് കോടതിയില്‍ ഹരജി നല്‍കിയിരുന്നു. വ്യാജ മണല്‍ പാസ് പിടികൂടിയ കാഞ്ഞങ്ങാട് പ്രിന്റേജ് സ്ഥാപനത്തിലും മറ്റും പ്രതികളെ തെളിവെടുപ്പിന് കൊണ്ടുപോകും.