Connect with us

Kerala

മാര്‍ച്ച് മുതല്‍ വൈദ്യുതിക്ക് സര്‍ച്ചാര്‍ജ്

Published

|

Last Updated

തിരുവനന്തപുരം: ഉപഭോക്താക്കളില്‍ നിന്ന് മാര്‍ച്ച് മുതല്‍ വൈദ്യുതി സര്‍ച്ചാര്‍ജായി യൂനിറ്റിന് പത്ത് പൈസ പിരിക്കാന്‍ റഗുലേറ്റര്‍ കമ്മീഷന്റെ അനുമതി. പുറത്തുനിന്ന് കൂടിയ വിലക്ക് വൈദ്യുതി വാങ്ങിയതിനെ തുടര്‍ന്നുണ്ടായ നഷ്ടം നികത്താനായി സര്‍ച്ചാര്‍ജ് ഈടാക്കാന്‍ അനുവദിക്കണമെന്ന വൈദ്യുതി ബോര്‍ഡിന്റെ ആവശ്യം കമ്മീഷന്‍ അംഗീകരിക്കുകയായിരുന്നു. കഴിഞ്ഞ വര്‍ഷം ജൂലൈ മുതല്‍ സെപ്തംബര്‍ വരെ പുറത്തുനിന്നു വൈദ്യുതി വാങ്ങിയതിലൂടെയുണ്ടായ 32 കോടി രൂപയുടെ അധികബാധ്യതയും ഏപ്രില്‍ മുതല്‍ ജൂണ്‍ വരെയുള്ള മാസങ്ങളിലെ നഷ്ടവും നികത്തുന്നതിനായി യൂനിറ്റിന് ഏഴ് പൈസ വീതം സര്‍ച്ചാര്‍ജ് ഈടാക്കാന്‍ അനുവദിക്കണമെന്നുള്ള പെറ്റീഷനുകളാണ് പരിഗണിച്ചത്.