Connect with us

National

പാരീസ് ഭീകരാക്രമണത്തെ ന്യായീകരിച്ച് മണിശങ്കര്‍ അയ്യര്‍

Published

|

Last Updated

ന്യൂഡല്‍ഹി: പാരീസ് ഭീകരാക്രമണത്തെ ന്യായീകരിച്ച് കോണ്‍ഗ്രസ് നേതാവ് മണിശങ്കര്‍ അയ്യര്‍ രംഗത്. പാരീസില്‍ നടന്നത് നിസ്സഹായരുടെ അനിവാര്യമായ തിരിച്ചടിയാണെന്നായിരുന്നു മണിശങ്കര്‍ അയ്യരുടെ പ്രതികരണം. സെപ്തംബര്‍ 11ന് ശേഷം ഭീകരതക്കെതിരായ യുദ്ധമെന്ന പേരില്‍ പടിഞ്ഞാറന്‍ ശക്തികള്‍ നൂറുകണക്കിന് മുസ്‌ലിംകളെ കൊന്നൊടുക്കിയിട്ടുണ്ട്. ഇറാഖിലും അഫ്ഗാനിലും നടത്തിയ ഡ്രോണ്‍ ആക്രമണങ്ങളില്‍ നിരവധി കുട്ടികളും സ്ത്രീകളും കൊല്ലപ്പെട്ടിട്ടുണ്ട്. ഫ്രാന്‍സില്‍ ഹിജാബ് നിരോധിച്ചതടക്കമുള്ള കാര്യങ്ങള്‍ ഭീകരാക്രമണത്തിന് കാരണമായിരിക്കാമെന്നും അയ്യര്‍ പറഞ്ഞു.