Connect with us

Palakkad

തൊഴിലാളികളുടെ വികസനം ലക്ഷ്യമാക്കി ഇനി ശ്രദ്ധ

Published

|

Last Updated

പാലക്കാട്: തൊഴിലുറപ്പ് പദ്ധതിയില്‍ പട്ടികജാതി, പട്ടിക വര്‍ഗ, മത്സ്യ തൊഴിലാളി വിഭാഗങ്ങളുടെ വികസനം ലക്ഷ്യമാക്കി ജില്ലയില്‍”ശ്രദ്ധ പദ്ധതിക്ക് തുടക്കമായി. ഗ്രാമീണ ജനതയെ തൊഴിലുറപ്പ് പദ്ധതിയില്‍ കൂടുതല്‍ ഉള്‍പ്പെടുത്താനും കാര്യക്ഷമമാക്കാനും വേണ്ടിയാണ് ശ്രദ്ധ പദ്ധതി. ഇതിന്റെ ഭാഗമായി നെന്മാറ ബ്ലോക്കില്‍ സര്‍വേയും ഡാറ്റ എന്‍ട്രിയും പൂര്‍ത്തിയാക്കി.—വാര്‍ഷിക പദ്ധതി രൂപീകരണത്തിന്റെ ഭാഗമായി ഗ്രാമസ‘കളില്‍ ഇതിനു അംഗീകാരം നല്‍കുകയും ശേഷം ലേബര്‍ ബജറ്റ് തയാറാക്കുകയും ചെയ്യും. മുന്‍ വര്‍ഷം വരെ തൊഴിലുറപ്പ് പദ്ധതിക്ക് പഞ്ചായത്തുകള്‍ ആവശ്യപ്പെടുന്ന ഫണ്ടാണ് സര്‍ക്കാര്‍ ഇതുവരെ നല്‍കിയിരുന്നതെങ്കില്‍ ശ്രദ്ധയില്‍ ലേബര്‍ ബജറ്റ് തയാറാക്കുന്നതിനനുസരിച്ചേ ഫണ്ട് ലഭിക്കു. ലേബര്‍ ബജറ്റ് ഈമാസം 15നു മുന്‍പായി തയാറാക്കുമെന്ന് ബ്ലോക്ക് ജോയിന്റ് ബി ഡി ഒ എം ഹഫ്‌സ ബീവി പറഞ്ഞു. 2006-07 നടപ്പിലാക്കിയ തൊഴിലുറപ്പ് പദ്ധതിയില്‍ 25% ത്തോളം പട്ടിക ജാതി കുടുംബങ്ങളും 43ഓളം പട്ടിക വര്‍ഗ കുടുംബങ്ങളും ഉള്‍പ്പെട്ടിട്ടില്ല.2013-14ല്‍ വിവിധ വകുപ്പുകളില്‍ നിന്നു ശേഖരിച്ച കണക്കുകളുടെ അടിസ്ഥാനത്തില്‍ ഇവരുടെ ഉന്നമനം ലക്ഷ്യമാക്കിയാണ് ശ്രദ്ധ പദ്ധതിയും തീവ്ര പങ്കാളിത്ത ആസൂത്രണ പ്രവര്‍ത്തനവും നടപ്പിലാക്കുന്നത്. ബിപിഎല്‍, ചെറുകിട കര്‍ഷകര്‍, ഇന്ദിരാ ആവാസ് യോജനയില്‍ ഉള്‍പ്പെട്ടിട്ടുള്ളവര്‍, വനാവകാശ നിയമപ്രകാരം ഭൂമി ലഭിച്ചവര്‍ എന്നിവര്‍ക്കാണ് ഇതുപ്രകാരം പ്രഥമ പരിഗണ. ജില്ലയിലെ 13 ബ്ലോക്കുകളില്‍നാലു ബ്ലോക്കുകളിലാണ് ശ്രദ്ധ പദ്ധതി നടപ്പാക്കുന്നത്.— നിയമം ഉറപ്പു നല്‍കുന്ന വ്യക്തിഗത, സാമൂഹിക ആസ്തികള്‍ സംബന്ധിച്ചു ഗുണഭോക്താക്കളില്‍ അവബോധം സൃഷ്ടിക്കുക, പട്ടിക വിഭാഗങ്ങളുടെ സമ്പൂര്‍ണ റജിസ്‌ട്രേഷന്‍ നടത്തുക, തൊഴിലിനുള്ള അപേക്ഷ സ്വീകരിക്കുക എന്നീ വിവരങ്ങളും പദ്ധതിയുടെ ഭാഗമായി സ്വീകരിക്കും. അങ്കണവാടി കെട്ടിക നിര്‍മാണം, പൊതുശൗചാലയ നിര്‍മാണം, റോഡുകള്‍, ഗ്രാമീണ ചന്തകള്‍, പ്രകൃതി പ്രതിരോധ തയാറെടുപ്പ് പ്രവര്‍ത്തികളും ശ്രദ്ധയിലൂടെ നടപ്പാക്കും.