Connect with us

National

സുനന്ദയുടെ കൊലപാതകം: മെഹര്‍ തരാറില്‍ നിന്ന് മൊഴിയെടുക്കും

Published

|

Last Updated

ന്യൂഡല്‍ഹി: സുനന്ദ പുഷ്‌ക്കറുടെ കൊലപാതകകേസുമായി ബന്ധപ്പെട്ട് പാകിസ്ഥാനി മാധ്യമ പ്രവര്‍ത്തക മെഹര്‍ തരാറില്‍ നിന്ന് പൊലീസ് മൊഴിയെടുക്കും. കേസ് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘത്തിന്റേതാണ് തീരുമാനം. ചോദ്യാവലി ഇ-മെയില്‍ വഴി മെഹര്‍ തരാറിന് അയച്ചുകൊടുക്കും. നേരത്തെ കേസുമായി സഹകരിക്കാന്‍ തയ്യാറാണെന്ന് മെഹര്‍ തരാര്‍ അറിയിച്ചിരുന്നു.