Connect with us

Kozhikode

ഓടിക്കൊണ്ടിരുന്ന ലോറിക്ക് തീപ്പിടിച്ചു

Published

|

Last Updated

ഫറോക്ക്: ദേശീയ പാതയില്‍ ചെറുവണ്ണൂര്‍ കുണ്ടായിത്തോട് ശാരദാ മന്ദിരം ബസ് സ്റ്റോപ്പിന് സമീപം ഓടിക്കൊണ്ടിരുന്ന കണ്ടെയ്‌നര്‍ ലോറിക്ക് തീപ്പിടിച്ചു. ഡീസല്‍ ടാങ്ക് പൊട്ടിത്തെറിച്ചു. കണ്ണൂര്‍ തളിപറമ്പില്‍ നിന്ന് തമിഴ്‌നാട് നാമക്കല്ലിലെ സിമന്റ് ഫാക്ടറിയിലേക്ക് ലാറ്ററൈറ്റ് കൊണ്ടു പോകുന്ന ടി എന്‍ 41 എ ബി 8860 ലോറിക്കാണ് തീപിടിച്ചത്. ആറ് ടയറും ലോറിയുടെ അടിഭാഗവും പൂര്‍ണമായും നശിച്ചു. വാഹനത്തിന്റെ ബാറ്ററിയില്‍ നിന്നുണ്ടായ തീപ്പെരിയാണ് തീപിടുത്തമുണ്ടാകാന്‍ കാരണം. ഡിസല്‍ ടാങ്കിന് നേരിയ പൊട്ടലുണ്ടായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ബുധനാഴ്ച്ച അര്‍ദ്ധരാത്രി പന്ത്രണ്ടര മണിക്കാണ് അപകടം. സപീപത്തെ ഇലകട്രിക് ട്രാന്‍ഫോസ്മറിനും പത്തടിയകലെയുള്ള സ്വകാര്യ ഗ്യാസ് ഫില്ലിംഗ് കേന്ദ്രത്തിനും സമീപമാണ് തീപിടുത്തമുണ്ടായത്. മീഞ്ചന്ത ഫയര്‍ സ്റ്റേഷനില്‍ നിന്ന് രണ്ട് യൂനിറ്റ് വാഹനം വന്ന് മണിക്കൂര്‍ എടുത്താണ് തീ അണച്ചത്. വാഹനത്തിന്റെ തൊട്ടു പിറകിലായി തന്നെ ഗ്യാസ് ടാങ്കറും വന്നിരുന്നു. തീ ആളിപടര്‍ന്നിരുന്നെങ്കില്‍ നിരവധി സ്ഥാപനങ്ങള്‍ കത്തി ചാമ്പലാകുകയും കോടി കണക്കിന് രൂപയുടെ നാശ നഷ്ടങ്ങള്‍ ഉണ്ടാകുകയും ചെയ്യുമായിരുന്നു. പ്രദേശ വാസികളുടെയും ഫയര്‍ ഫോഴ്‌സിന്റെയും അതിസാഹസികമായ ഇടപെടലാണ് വന്‍ ദുരന്തത്തിന്‍ നിന്നും നാടിനെ രക്ഷിച്ചത്. മീഞ്ചന്ത ഫയര്‍ സ്റ്റേഷന്‍ ഓഫീസര്‍ അജിത്കുമാറിന്റെ നേതൃത്വത്തിലുളള സംഘമാണ് തീ നിയന്ത്രണ വിധേയമാക്കിയത്.

Latest