Connect with us

Ongoing News

മുംബൈയില്‍ മീലാദ്ശരീഫ് പ്രോഗ്രാം

Published

|

Last Updated

മുംബൈ: ഭക്തിനിര്‍ഭരമായ അന്തരീക്ഷത്തില്‍ മുംബൈയില്‍ വമ്പിച്ച മീലാദാഘോഷം നടത്തി. വിവിധ മസ്ജിദുകളിലും സുന്നി കാര്യാലയങ്ങളിലും മീലാദാഘോഷത്തിന്റെ ഭാഗമായി മൗലിദ് സദസ്സകളും മധുരപലഹാര വിതരണവും ഉണ്ടായിരുന്നു. തിരുനബിയുടെ സ്‌നേഹവും കാരുണ്യവും എന്ന വിഷയത്തില്‍ പണ്ഡിതന്മാര്‍ പ്രഭാഷണം നടത്തി. മര്‍കസ് മുംബൈ ഘടകത്തിന്റെ ആഭിമുഖ്യത്തില്‍ ഡോംഗ്രി മര്‍കസ് ഓഫീസില്‍ നടന്ന മൗലിദ് പാരായണത്തിന് അബ്ദുല്ല സഖാഫി ചപ്പാരപ്പടവ്, ഇബ്‌റാഹിം സുഹ്‌രി നേതൃത്വം നല്‍കി. ജാമിഅ സഅദിയ്യ മുംബൈ കമ്മിറ്റി നബിദിനാഘോഷ പരിപാടിക്ക് മൊയ്തീന്‍ കുഞ്ഞി സഖാഫി നേതൃത്വം നല്‍കി. ഫോര്‍ട്ട് കോര്‍ദോവ സെന്ററില്‍ ഹസന്‍ സഖാഫിയുടെ നേതൃത്വത്തില്‍ മൗലിദ് പാരായണം നടത്തി. ടെങ്കര്‍ മൊഹല്ല ശാഫി മസ്ജിദിലും വര്‍ളി സുന്നി ശാഫി മസ്ജിദിലും ദാദര്‍ ഈസ്റ്റ് സുന്നി ഹനഫി മസ്ജിദിലും നടന്ന മീലാദാഘോഷത്തിന് യഥാക്രം മുഹമ്മദ് ഇസ്മാഈല്‍ അംജദി, സയ്യിദ് അഹ്മദ് ജിഫ്രി തങ്ങള്‍ പരപ്പനങ്ങാടി, അബ്ദുല്‍ ഹകീം അംജദി, ബഷീര്‍ സഖാഫി എന്നിവര്‍ നേതൃത്വം നല്‍കി.