Connect with us

Gulf

കേരള വിമാനത്താവളങ്ങളെ ഹബ്ബ് പട്ടികയില്‍ ഉള്‍പ്പെടുത്തണം

Published

|

Last Updated

ദുബൈ: രാജ്യാന്തര ഹബ് പട്ടികയില്‍ നിന്നും കേരളത്തെ അവഗണിക്കാനുള്ള കേന്ദ്ര സര്‍ക്കാറിന്റെ ഗൂഡനീക്കത്തെ ഒറ്റക്കെട്ടായി ചെറുക്കാന്‍ സംസഥാനത്തെ എം പിമാര്‍ തയാറകണമെന്ന് കണ്ണുര്‍ ജില്ല കോണ്‍ഗ്രസ് കമ്മിറ്റി ജനറല്‍ സിക്രട്ടറി എം പി മുരളി ആവശൃപ്പെട്ടൂ. എറ്റവും കൂടൂതല്‍ വിദേശ യാത്രക്കാര്‍ വന്നുപോകുന്ന കേരളത്തിനെതിരെയുള്ള നിക്കം നീതി നിഷേധമാണെന്നും മുരളി പറഞ്ഞു. ദുബൈ കോണ്‍ഗ്രസ് കൂട്ടായ്മ ഒരുക്കിയ പുതുവര്‍ഷാഘോഷ പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പുന്നക്കന്‍ മുഹമ്മദലി അധൃക്ഷം വഹിച്ചു. അലിയാര്‍ കുഞ്ഞ്, രതീഷ് ഇരട്ടപ്പുഴ, ടി പി അശറഫ്, ബാബു പിതാംബരന്‍, ഇബ്രാഹിം മലപ്പുറം, ബി എ. നാസര്‍, ഷാജി ബാലകൃഷ്ണന്‍ സംസാരിച്ചു.
കല്‍ബ: അന്താരാഷ്ട്ര വിമാനത്താവള ഹബ്ബ് പട്ടികയില്‍ കേരളത്തിലെ വിമാനത്താവളങ്ങളെ കൂടി ഉള്‍പ്പെടുത്തണമെന്ന് കല്‍ബ ഇന്ത്യന്‍ സോഷ്യല്‍ ആന്റ് കള്‍ച്ചറല്‍ ക്ലബ്ബ് ജനറല്‍ സെക്രട്ടറി കെ സി അബൂബക്കര്‍ കേന്ദ്ര സര്‍ക്കാറിനോട് ആവശ്യപ്പെട്ടു.
20 ലധികം വിദേശ വിമാന കമ്പനികള്‍ സര്‍വീസ് നടത്തുകയും കൂടുതല്‍ വിദേശ യാത്രക്കാര്‍ ഉപയോഗപ്പെടുത്തുകയും ചെയ്യുന്ന കേരളത്തിലെ വിമാനത്താവളങ്ങളെ അവഗണിക്കുന്നത് പ്രതിഷേധാര്‍ഹമാണ്.
മോദി സര്‍ക്കാറിന്റെ നിഷേധാത്മക നിലപാടുകളുടെ തുടര്‍ച്ചയാണിതെന്നും ഇതിനെതിരെ പ്രവാസി സമൂഹം മുന്നോട്ട് വരണമെന്നും അദ്ദേഹം പറഞ്ഞു.