Connect with us

Kerala

വെള്ളാപ്പള്ളി ഘര്‍ വാപസിയെ ന്യായീകരിക്കുന്നത് ആര്‍എസ്എസിനെ സഹായിക്കാന്‍: പിണറായി

Published

|

Last Updated

റാന്നി: ഘര്‍ വാപസിയെ വെള്ളാപ്പള്ളി നടേശന്‍ ന്യായീകരിക്കുന്നത് ആര്‍എസ്എസിനെ സഹായിക്കാനാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍. മതനിരപേക്ഷതക്കായി ശ്രീനാരായണ ഗുരു സ്ഥാപിച്ച സംഘടനയുടെ തലപ്പത്തിരുന്ന് വെള്ളാപ്പള്ളി വിവരക്കേട് പറയരുത്. പുനര്‍മതപരിവര്‍ത്തനം ഏത് വിഭാഗത്തിലേക്കാണെന്ന് ആര്‍എസ്എസ് വ്യക്തമാക്കണമെന്നും പിണറായി പറഞ്ഞു. സിപിഎം പത്തനംതിട്ട ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ബാര്‍കോഴയില്‍ എക്‌സൈസ് മന്ത്രി കെ ബാബുവിനും പങ്കുണ്ടെന്നും പിണറായി പറഞ്ഞു. കേസില്‍ മുഖ്യമന്ത്രിയുടേയും എക്‌സൈസ് മന്ത്രിയുടേയും പങ്ക് അന്വേഷിക്കണം. ബാര്‍കോഴക്കേസില്‍ പ്രതിയായ ധനമന്ത്രി കെ എം മാണിയുടെ നിലപാട് രാഷ്ട്രീയ സദാചാരത്തിന് നിരക്കാത്തതാണെന്നും പിണറായി പറഞ്ഞു.