Connect with us

Kerala

ദേശീയ ഗെയിംസ് ആരോപണങ്ങള്‍: അപമാനകരമെന്ന് പി സി ജോര്‍ജ്

Published

|

Last Updated

കോട്ടയം: ദേശീയ ഗെയിംസ് സംബന്ധിച്ച് ഉയര്‍ന്ന ആരോപണങ്ങള്‍ കേരളത്തിന് അപമാനകരമെന്ന് ഗവ. ചീഫ് വിപ്പ് പി സി ജോര്‍ജ് പറഞ്ഞു. കെ ബി ഗണേഷ് കുമാര്‍ ഒളിംപിക്‌സ് കാണുവാനായി ചെലവഴിച്ച 62 ലക്ഷം രൂപയെക്കുറിച്ച് വിശദീകരിക്കണം. രമേശ് ചെന്നിത്തലയെക്കുറിച്ചും കെ ബാബുവിനെക്കുറിച്ചും വി എസ് ഉന്നയിച്ച ആരോപണങ്ങള്‍ ശരിയല്ലെന്നും പി സി ജോര്‍ജ് കോട്ടയത്ത് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.