Connect with us

Kerala

എസ് വൈ എസ് 60ാം വാര്‍ഷിക സമ്മേളനം സ്വാഗതസംഘം ഓഫീസ് തുറന്നു

Published

|

Last Updated

കോട്ടക്കല്‍: ആദര്‍ശഭൂമിക കാത്തുനില്‍ക്കുന്ന സാര്‍ഥവാഹക സംഘത്തിന്റെ മഹാസംഗമത്തിന് ആവേശത്തോടെ സുന്നി യുവത ഇനി മുന്നോട്ട്. അടുത്ത മാസം 27, 28, മാര്‍ച്ച് ഒന്ന് തീയതികളില്‍ നടക്കുന്ന എസ് വൈ എസ് 60ാം വാര്‍ഷിക സമ്മേളനത്തിന്റെ സ്വാഗതസംഘം ഓഫീസ് ഇന്നലെ എടരിക്കോട്ട് തുറന്നതോടെ പരസ്യ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്കും തുടക്കമായി.
വിവിധ സമിതികളെ ഒമ്പത് ബ്ലോക്കുകളായി തിരിച്ചാണ് ഇനി സമ്മേളന പ്രവര്‍ത്തനങ്ങള്‍ മുന്നേറുക. ഇവര്‍ക്കുള്ള രേഖ കൈമാറ്റവും വേദിയില്‍ നടന്നു. എടരിക്കോട് പാറയില്‍ ടവറില്‍ ചേര്‍ന്ന സ്വാഗതസംഘം പ്രഥമ യോഗം സി മുഹമ്മദ് ഫൈസി ഉദ്ഘാടനം ചെയ്തു. വണ്ടൂര്‍ അബ്ദുര്‍റഹ്മാന്‍ ഫൈസി പദ്ധതി വിശദീകരിച്ചു.
പൊന്‍മള അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍ അധ്യക്ഷത വഹിച്ചു. സ്വാഗതസംഘം ഓഫീസിന്റെ ഉദ്ഘാടനം വൈലത്തൂര്‍ സയ്യിദ് യൂസുഫുല്‍ ജീലാനി നിര്‍വഹിച്ചു. ഹബീബ് കോയ തങ്ങള്‍ ചെരക്കാപ്പറമ്പ്, പൊന്‍മള അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍, സി മുഹമ്മദ് ഫൈസി, മാരായമംഗലം അബ്ദുര്‍റഹ്മാന്‍ ഫൈസി, വണ്ടൂര്‍ അബ്ദുര്‍റഹ്മാന്‍ ഫൈസി, സി പി സൈദലവി മാസ്റ്റര്‍, മാളിയേക്കല്‍ സുലൈമാന്‍ സഖാഫി, അബ്ദുല്‍ ലത്തീഫ് സഅദി പഴശ്ശി, സീനത്ത് അബ്ദുര്‍റഹ്മാന്‍ ഹാജി, തലക്കടത്തൂല്‍ ബാവ ഹാജി, പ്രൊഫ, എ ക അബ്ദുല്‍ ഹമീദ്, പൊന്‍മള മൊയ്തീന്‍ കുട്ടി ബാഖവി, അബൂഹനീഫ ഫൈസി തെന്നല മജീദ് കക്കാട് എന്നിവര്‍ പങ്കെടുത്തു. എം എന്‍ കുഞ്ഞഹമ്മദ് ഹാജി സ്വാഗതം പറഞ്ഞു.

Latest