Connect with us

Gulf

ഇന്റര്‍നാഷനല്‍ മീലാദ് കോണ്‍ഫറന്‍സ് ജനുവരി ഒമ്പതിന്

Published

|

Last Updated

മസ്‌കത്ത്: “മുത്തുനബി വിളിക്കുന്നു” എന്ന ശീര്‍ഷകത്തില്‍ ഐ സി എഫ് ഒമാന്‍ നാഷനല്‍ കമ്മിറ്റി സംഘടിപ്പിക്കുന്ന ഇന്റര്‍ നാഷനല്‍ മീലാദ് കോണ്‍ഫറന്‍സ് ഈ മാസം ഒമ്പതിന് നടക്കും. വര്‍ഷം തോറും നടന്ന് വരുന്ന സമ്മേളനത്തിന്റെ മൂന്നാം എഡിഷനാണ് ഈ വര്‍ഷം ഖുറം അല്‍ ബഹ്ജ ഹാളില്‍ നടക്കുന്നത്.
പരിപാടിയുടെ സംഘാടനത്തിന് സ്വാഗത സംഘത്തിന്റെ കീഴില്‍ വിപുലമായ ഒരുക്കുങ്ങള്‍ നടന്ന് വരികയാണെന്ന് ഭാരവാഹികള്‍ വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു. പ്രമുഖ പണ്ഡിതനും മഅ്ദിന്‍ ചെയര്‍മാനുമായ സയ്യിദ് ഇബ്‌റാഹീം ഖലീലുല്‍ ബുഖാരിയാണ് ഇത്തവണ മുഖ്യാതിഥി. എസ് എസ് എഫ് സംസ്ഥാന ഡെപ്യൂട്ടി പ്രസിഡന്റ് ഫാറൂഖ് നഈമി മുഖ്യ പ്രഭാഷണം നടത്തും.
ഹനീഫ ഫാളിലി ഗൂഢല്ലൂര്‍, അഹ്മദ് നബീല്‍ ബാംഗ്ലൂര്‍ തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള സംഘം ബുര്‍ദ, നഅ്‌തേ ശരീഫ് എന്നിവക്ക് നേതൃത്വം നല്‍കും.
വൈകുന്നേരം ആറിന് ആരംഭിക്കുന്ന സമ്മേളനത്തില്‍ വിവിധ രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ പങ്കെടുക്കും. മസ്‌കത്തിലെ വിവിധ രാജ്യങ്ങളെയും ഭാഷകളെയും പ്രതിനിധീകരിച്ച് ഒമാന്‍, ബംഗ്ലാദേശ്, പാകിസ്ഥാന്‍, സുഡാന്‍, ശ്രീലങ്ക, ഈജിപ്ത് തുടങ്ങിയ രാജ്യങ്ങളില്‍നിന്നുള്ള പ്രതിനിധികള്‍ പങ്കെടുക്കും.