Connect with us

National

മുസ്‌ലിം സംവരണ അട്ടിമറി: മഹാരാഷ്ട്രയില്‍ എം ഐ എം പ്രക്ഷോഭത്തിനൊരുങ്ങുന്നു

Published

|

Last Updated

മുംബൈ: മഹാരാഷ്ട്രയില്‍ മജ്‌ലിസെ ഇത്തിഹാദുല്‍ മുസ്‌ലിമീന്‍ പ്രക്ഷോഭത്തിനൊരുങ്ങുന്നു. മുസ്‌ലിംകളുടെ തൊഴില്‍ സംവരണം വെട്ടിക്കുറക്കാനുള്ള മഹാരാഷ്ട്ര സര്‍ക്കാറിന്റെ തീരുമാനത്തിന്‍ പ്രതിഷേധിച്ചാണ് സമരം.
ജനുവരി ആറിന് ബീഡില്‍ വെച്ചുനടക്കുന്ന റാലിയില്‍ എം ഐ എം പ്രസിഡന്റ് അസദുദ്ദീന്‍ ഉവൈസി അനുയായികളെ അഭിസംബോധന ചെയ്യും. മഹാരാഷ്ട്രയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ളവര്‍ റാലിയില്‍ പങ്കെടുക്കും. ഓറംഗാബാദ് എം എല്‍ എ ഇംതിയാസ് ജലീല്‍, ബൈക്കുള എം എല്‍ എ വാരിസ് ഉള്‍പ്പടെയുള്ള രാഷ്ട്രീയ നേതാക്കളും സംസാരിക്കും.
സംസ്ഥാന സര്‍ക്കാര്‍ മറാത്തികള്‍ക്ക് പതിനാറ് ശതമാനം സംവരണം നല്‍കുന്ന ഓര്‍ഡിനന്‍സ് ഡിസംബറില്‍ പുറപ്പെടുവിച്ചിരുന്നു. എന്നാല്‍ മുസ്‌ലിംകള്‍ക്ക് സംവരണം നിഷേധിക്കുകയായിരുന്നു.
ഈ സംവരണ വിവേചനത്തിനെതിരെയാണ് എം ഐ എം രംഗത്തിറങ്ങുന്നത്. മുസ്‌ലിംകള്‍ക്കും മറാത്തിക്കും സംവരണം നല്‍കുന്നതുമായി ബന്ധപ്പെട്ടുള്ള പരാതി സൂപ്രീം കോടതി സ്വീകരിക്കാന്‍ തയ്യാറാകാത്തതുകൊണ്ട് മുംബൈ ഹൈകോടതിയില്‍ ഈ കേസില്‍ വാദം കേള്‍ക്കാനിരിക്കുകയാണ്.