Connect with us

National

കാറിനുള്ളില്‍ യുവാക്കളുടെ മൃതദേഹങ്ങള്‍ കത്തിക്കരിഞ്ഞ നിലയില്‍

Published

|

Last Updated

ചണ്ഡിഗഡ്: കാറിനുള്ളില്‍ കത്തിക്കരിഞ്ഞ നിലയില്‍ നാല് യുവാക്കളുടെ മൃതദേഹം കണ്ടെത്തി. ഹരിയാനയിലെ ജാഗര്‍ ജില്ലയിലാണ് കാറിനുള്ളില്‍ കത്തിക്കരിഞ്ഞ നിലയില്‍ യുവാക്കളുടെ മൃതദേഹം കണ്ടെത്തിയത്.
ഇഷര്‍ഹേരി ഗ്രാമത്തിലെ വിജനമായ സ്ഥലത്താണ് പൂര്‍ണമായും കത്തിക്കരിഞ്ഞ നിലയില്‍ കാര്‍ കണ്ടെത്തിയത്. ദില്ലി സ്വദേശികളായ മനീഷ്,സുധീര്‍,മന്‍ദീപ്,ദീപക് എന്നിവരുടെ മൃതദേഹങ്ങളാണ് കാറിനുള്ളില്‍ കണ്ടെത്തിയത്. ഇവരെ കൊന്ന ശേഷം കത്തിച്ച് കാറില്‍ തള്ളിയതാണെന്ന് പൊലീസ് പറയുന്നു. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.