Connect with us

Wayanad

സി പി എം ജില്ലാ സമ്മേളനത്തിന് ചെങ്കൊടി ഉയര്‍ന്നു

Published

|

Last Updated

മാനന്തവാടി: സി പി എം ജില്ലാ സമ്മേളനത്തിന് ചെങ്കൊടി ഉയര്‍ന്നു. സിപിഐ എം 21-ാം പാര്‍ടി കോണ്‍ഗ്രസിന് മുന്നോടിയായുളള വയനാട് ജില്ലാ സമ്മേനം ഇനി മൂന്ന് ദിനം നീളും. എരുമത്തെരുവിലെ പൊതുസമ്മേളന നഗരിയില്‍(പി വി വര്‍ഗീസ് വൈദ്യര്‍ നഗര്‍) സംഘാടക സമിതി ചെയര്‍മാര്‍ കെ വി മോഹനന്‍ പതാക ഉയര്‍ത്തി.
ജില്ലയിലെ വിവിധ ഭാഗങ്ങളിലെ സ്മൃതി മണ്ഡപങ്ങളില്‍ നിന്നും ആരംഭിച്ച് വൈകിട്ട് ആറോടെ നഗരത്തിലെത്തിയ കൊടി-കൊടിമരം-കപ്പി, കയര്‍-ദീപ ശിഖാ ജാഥകള്‍ക്ക് ആവേശ്വോജല സ്വീകരണം നല്‍കി. നാല് ജാഥകളും പഞ്ചായത്ത് ബസ്സ് സ്റ്റാന്‍ഡ് പരിസരത്ത് സംഗമിച്ചു. നൂറുകണക്കിന് പ്രവര്‍ത്തകര്‍ മുദ്രാവാക്യം വിളികളോടെ ജാഥകളെ വരവേറ്റു. വാദ്യമേളങ്ങളുടെ അകമ്പടിയോടെ ജാഥകള്‍ സ്വീകരിച്ച് പൊതുസമ്മേളന നഗരിയിലേക്കാനയിച്ചു. പതാക പാര്‍ട്ടി സംസ്ഥാന കമ്മിറ്റി അംഗം പി എ മുഹമ്മദ്, കൊടിമരം സി യു ഏലമ്മ, കപ്പി, കയര്‍ പി വി സഹദേവന്‍, ദീപശിഖ പി ജെ ആന്റണിയും ഏറ്റുവാങ്ങി സംഘാടകസമിതി ചെയര്‍മാന്‍ കെ വി മോഹനനേയും കണ്‍വീനര്‍ പി വി ബാലകൃഷ്ണനെയും ഏല്‍പ്പിച്ചു. ജില്ലാ സെക്രട്ടറി സി കെ ശശീന്ദ്രന്‍ സ്വാഗതം പറഞ്ഞു.
ഇന്ന് രാവിലെ പത്തിന് സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്‍ പ്രതിനിധി സമ്മേളനം പി കുഞ്ഞിക്കണ്ണന്‍ നഗറില്‍(ഇ കെ നായനാര്‍ സ്മാരക പഞ്ചായത്ത് കമ്യൂണിറ്റ് ഹാള്‍) ഉദ്ഘാടനം ചെയ്യും. 8894 പാര്‍ട്ടി അംഗങ്ങളെ പ്രതിനിധീകരിച്ച് 200പേര്‍ സമ്മേളനത്തില്‍ പങ്കെടുക്കും. പൊളിറ്റ് ബ്യൂറോ അംഗം എം എ ബേബി, കേന്ദ്രകമ്മിറ്റി അംഗങ്ങളായ ഇ പി ജയരാജന്‍, പി കരുണാകരന്‍, കെ കെ ശൈലജ, എം സി ജോസഫൈന്‍, പി കെ ഗുരുദാസന്‍, സംസ്ഥാന സെക്രട്ടറിയറ്റ് അംഗങ്ങളായ എം വി ഗോവിന്ദന്‍, വി വി ദക്ഷിണാമൂര്‍ത്തി എന്നിവരും സമ്മേളനത്തില്‍ പങ്കെടുക്കും.
സമ്മേളനത്തിന് സമാപനം കുറിച്ച് മൂന്നിന് നടത്തുന്ന ബഹുജന റാലയില്‍ അരലക്ഷം പേര്‍ പങ്കെടുക്കും. 1500 റെഡ് വളണ്ടിയമാരുടെ മാര്‍ച്ചും ഉണ്ടാകും. കവിയരങ്ങ്, സാംസ്‌കാരിക സമ്മേളനങ്ങള്‍, കലാപരിപാടികള്‍ എന്നിവയും വിവിധ ദിവസങ്ങളിലയി നടക്കും.