നായുഡു ട്രോഫി; കേരളം പതറുന്നു

Posted on: January 1, 2015 12:02 am | Last updated: January 1, 2015 at 12:25 am

പെരിന്തല്‍മണ്ണ: അണ്ടര്‍ 23 കേണല്‍ സി കെ നായുഡു ട്രോഫി ചതുര്‍ദിന മത്സരത്തില്‍ കേരളം പതറുന്നു. മൂന്നാം ദിനം കളി നിര്‍ത്തുമ്പോള്‍ കേരളത്തിന്റെ രണ്ടാം ഇന്നിംഗ്‌സിലെ വിലപ്പെട്ട അഞ്ച് വിക്കറ്റുകളാണ് 48 റണ്‍സ് എടുത്തപ്പോഴേക്കും നഷ്ട്ടപ്പെട്ടത്. സൗരാഷ്ട്രക്ക് വേണ്ടി സാഗര്‍ ദോദിയ ഇതുവരെനാല് വിക്കറ്റ് നേടിയിട്ടുണ്ട്. നാലാം ദിനം വിജയം നേടുവാന്‍ കേരളത്തിന് 5 വിക്കറ്റ് ശേഷിക്കെ 71 റണ്‍സ് കൂടെ നേടേണ്ടതുണ്ട്. മത്സരം ഇന്ന് രാവിലെ 9.15 ന് പുനരാരംഭിക്കും.
88.4 ഓവറില്‍ 284 റണ്‍സിന് സൗരാഷ്ട്രയുടെ ഇന്നിംഗ്‌സ് അവസാനിച്ചു. അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 61 റണ്‍സുമായി മൂന്നാം ദിനം രണ്ടാം ഇന്നിംഗ്‌സ് പുനരാരംഭിച്ച് സൗരാഷ്ട്ര കേരളാ ബൗളര്‍മാരെ അക്ഷരാര്‍ഥത്തില്‍ വെള്ളം കുടിപ്പിച്ചു.
മൂന്നാം ദിനം തന്നെ വിജയം ഉറപ്പിച്ച മട്ടില്‍ കളിക്കാനിറങ്ങിയ കേരളത്തിന്റെ ബൗളര്‍മാര്‍ക്ക് സൗരാഷ്ട്ര ബാറ്റ്‌സ്മാന്‍മാരുടെ ചെറുത്ത് നില്‍പ്പ് വിനയായി. സൗരഷ്ട്രക്ക് വേണ്ടി സമര്‍ഥ് വ്യാസ് (76), പ്രേരക് മകാന്ദ് (66) എന്നിവരുടെ ആറാം വിക്കറ്റ് കൂട്ട്‌കെട്ട് 106 റണ്‍സാണ് കണ്ടെത്തിയത്. ദിനേഷ് നക്രാണിക്ക് (43), ഫെനില്‍ സോണി (31) എന്നിവരും സൗരാഷ്ട്രയുടെ ഇന്നിംഗ്‌സിന് കരുത്തേകി. കേരളത്തിന് വേണ്ടി അഹമ്മദ് ഫര്‍സീന്‍ അഞ്ച് വിക്കറ്റെടുത്തു.