Connect with us

Kottayam

കൃഷ്ണപിള്ള സ്മാരകം തകര്‍ത്ത സംഭവത്തില്‍, പരസ്യ പ്രസ്താവന ഒഴിവാക്കുന്നത് നല്ലതെന്ന് പിണറായി

Published

|

Last Updated

കോട്ടയം: കൃഷ്ണപിള്ള സ്മാരകം തകര്‍ത്ത സംഭവത്തില്‍, ആരായാലും പരസ്യ പ്രസ്താവന ഒഴിവാക്കുന്നതാണ് നല്ലതെന്ന് സി പി എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍.
വി.എസും ടി കെ പളനിയും പ്രസ്താവന നടത്തിയതു ശരിയായില്ലെന്നും അദ്ദേഹം കോട്ടയത്തു മാധ്യമപ്രവര്‍ത്തകരോടു പറഞ്ഞു.
പരാതിയുണ്ടെങ്കില്‍ പരസ്യമായല്ല പറയേണ്ടത്. ഇക്കാര്യത്തില്‍ പാര്‍ട്ടിയുടെ നിലപാട് വ്യക്തമാക്കിയിട്ടുള്ളതാണ്.
വി.എസ്. അച്ചടക്കം ലംഘിച്ചോയെന്ന ചോദ്യത്തിനു നിങ്ങള്‍ക്ക് അങ്ങനെ അഭിപ്രായമുണ്ടെങ്കില്‍ നിങ്ങള്‍ക്ക് ഉന്നയിക്കാമെന്നും വി.എസ്. ഉള്‍പ്പെടെ പങ്കെടുത്ത യോഗത്തിലെ അഭിപ്രായമാണു പാര്‍ട്ടി പ്രസ്താവനയായി നല്‍കിയതെന്നും പിണറായി പറഞ്ഞു.

---- facebook comment plugin here -----

Latest