ചീഫ് സെക്രട്ടറിക്കെതിരെ വിജിലന്‍സ് അന്വേഷണം പ്രഖ്യാപിച്ചു

Posted on: December 31, 2014 7:34 pm | Last updated: December 31, 2014 at 7:34 pm

bharath booshanതിരുവനന്തപുരം: ചീഫ് സെക്രട്ടറി ഇ കെ ഭരത് ഭൂഷണെതിരെ പ്രാഥമികാന്വേഷണത്തിന് വിജിലന്‍സ് ഡയരക്ടര്‍ വിന്‍സന്റ് എം പോള്‍ ഉത്തരവിട്ടു. അനധികൃതമായി സ്വത്ത് സമ്പാദിച്ചെന്ന ജോയ് കൈതാരത്തിന്റെ പരാതിയിലാണ് വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്നത്. എ ഡി ജി പി ജേക്കബ് തോമസിന്റെ മേല്‍നോട്ടത്തില്‍ എസ് പി വി എം ശശീന്ദ്രന്‍ നായരാണ് അന്വേഷണം നടത്തുക.