തച്ചങ്കരിക്ക് എഡിജിപിയായി സ്ഥാനക്കയറ്റം

Posted on: December 31, 2014 2:11 pm | Last updated: December 31, 2014 at 10:42 pm

Tomin-Thachankari-Malayalam-Newsതിരുവനന്തപുരം: ടോമിന്‍ ജെ തച്ചങ്കരിക്ക് എഡിജിപിയായി സ്ഥാനക്കയറ്റം. മന്ത്രിസഭാ യോഗത്തിന്റെ അജണ്ടയിലില്ലാതിരുന്ന തീരുമാനം മുഖ്യമന്ത്രി എടുക്കുകയായിരുന്നു. ആഭ്യന്തരമന്ത്രി പങ്കെടുക്കാതിരുന്ന യോഗത്തില്‍ സ്ഥാനക്കയറ്റം നല്‍കിയത് വിവാദത്തിലായി. സ്ഥാനക്കയറ്റം നല്‍കിയത് താന്‍ അറിയില്ലെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. അന്വേഷണം നേരിട്ട ഉദ്യോഗസ്ഥര്‍ക്ക് നിയമാനുസൃതമായ സ്ഥാനക്കയറ്റം നല്‍കേണ്ടിവരുമെന്നും ആഭ്യന്തരമന്ത്രി വ്യക്തമാക്കി.
അനധികൃത സ്വത്ത് സമ്പാദനം, ചട്ടം ലംഘിച്ചുള്ള വിദേശ യാത്രകള്‍ തുടങ്ങിയ കേസുകളില്‍ കുറ്റാരോപിതനാണ് തച്ചങ്കരി. കേസുകളെ തുടര്‍ന്ന് തച്ചങ്കരിയുടെ സ്ഥാനക്കയറ്റം അടക്കമുള്ള കാര്യങ്ങള്‍ മരവിപ്പിച്ചിരുന്നു.