Connect with us

Wayanad

പന്തല്ലൂര്‍ താലൂക്ക് ആശുപത്രിയില്‍ സ്‌പെഷ്യലിസ്റ്റ് ഡോക്ടര്‍മാരില്ല

Published

|

Last Updated

ഗൂഡല്ലൂര്‍: പന്തല്ലൂര്‍ താ ലൂക്ക് ആശുപത്രിയില്‍ സ്‌പെഷലിസ്റ്റ് ഡോക്ടര്‍മാരില്ലെന്ന് പരാതി. ആശുപത്രിയില്‍ അഞ്ച് ഡോ ക്ടര്‍മാര്‍ സേവനം ചെയ്യുന്നുണ്ടെങ്കിലും ഒരു സ്‌പെഷലിസ്റ്റ് ഡോക്ടര്‍പോലുമില്ല. ഗൈനകോളജിസ്റ്റോ, ശിശുരോഗ വിഭാഗം ഡോക്ടറോ ഇവിടെയില്ല.
ഇത്കാരണം താലൂക്കിലെ ജനങ്ങള്‍ വളരെ പ്രയാസത്തിലാണ്. ആശുപത്രിയിലെ സ്‌കാനിംഗ് മെഷീനും ഇപ്പോള്‍ നോക്കുകുത്തിയായി മാറിയിരിക്കുകയാണ്. സോണോളജിസ്റ്റില്ലാത്തതിനാലാണ് സ്‌കാനിംഗ് മെഷീന്‍ പ്രവൃത്തിപ്പിക്കാന്‍ സാധിക്കാതെ കിടക്കുന്നത്. ഗര്‍ഭിണികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് സ്‌കാനിംഗ് എടുക്കാനായാണ് ഈ സൗകര്യം ഇവിടെ ഏര്‍പ്പെടുത്തിയിരുന്നത്. നാട്ടുകാരുടെ നിരന്തര അഭ്യര്‍ഥന മാനിച്ചാണ് സര്‍ക്കാര്‍ ആശുപത്രിയില്‍ സ്‌കാനിംഗ് സൗകര്യം ഏര്‍പ്പെടുത്തിയിരുന്നത്. ഇവിടെ ഗൈനകോളജിസ്റ്റില്ലാത്തതിനാല്‍ ഗര്‍ഭിണികള്‍ ഊട്ടി, സുല്‍ത്താന്‍ ബത്തേരി തുടങ്ങിയ സ്ഥലങ്ങളിലെ സര്‍ക്കാര്‍ ആശുപത്രികളെയും സ്വകാര്യ ആശുപത്രികളെയുമാണ് ആശ്രയിക്കുന്നത്. ചേരമ്പാടി, താളൂര്‍, എരുമാട്, ഉപ്പട്ടി, പന്തല്ലൂര്‍, ദേവാല, ചേരങ്കോട്, കൊളപ്പള്ളി, കുന്ദലാടി, പാക്കണ, റാക് വുഡ് തുടങ്ങിയ സ്ഥലങ്ങളിലെ നൂറുക്കണക്കിന് ജനങ്ങള്‍ ആശ്രയിക്കുന്നത് ഈ ആശുപത്രിയെയാണ്. ദിനംപ്രതി മുന്നൂറോളം ആളുകളാണ് ചികിത്സതേടി ഇവിടുത്തെ ഒപിയിലെത്തുന്നത്. വര്‍ഷങ്ങളോളം പഴക്കമുള്ള ആശുപത്രി കെട്ടിടങ്ങളും തകര്‍ച്ചാഭീഷണിയിലാണുള്ളത്. കൂടാതെ ആവശ്യത്തിന് ശുദ്ധജലവും ഇവിടെ ലഭ്യമല്ല. ആശുപത്രിയിലെ ശോചനീയാവസ്ഥക്ക് ശാശ്വതപരിഹാരം കാണണമെന്നാണ് ജനങ്ങള്‍ ഒന്നടങ്കം ആവശ്യപ്പെടുന്നത്.

Latest