Connect with us

Malappuram

പെരിന്തല്‍മണ്ണക്ക് പുതുവത്സര സമ്മാനമായി പത്ത് കോടിയുടെ വികസനം

Published

|

Last Updated

പെരിന്തല്‍മണ്ണ: പെരിന്തല്‍മണ്ണ നിയോജകമണ്ഡലത്തില്‍ പത്ത് കോടിയില്‍ പരം രൂപയുടെ പ്രവൃത്തികള്‍ക്ക് പുതുവത്സര ദിനത്തില്‍ തുടക്കമാകുന്നു.
7.2 കോടി രൂപ ചെലവില്‍ മൂന്ന് പഞ്ചായത്തുകളെ തമ്മില്‍ ബന്ധിപ്പിക്കുന്ന തൂത-വെട്ടത്തൂര്‍ റോഡിന്റെ റബറൈസ് പ്രവൃത്തി, ഒരു കോടി രൂപ ചെലവില്‍ പെരിന്തല്‍മണ്ണയില്‍ പി ഡബ്ലിയു ഡി കോംപ്ലക്‌സ് രണ്ട് കോടി ചിലവില്‍ പെരിന്തല്‍മണ്ണ പി ടി എം ഗവ. കോളജിലെ വിവിധ പ്രവൃത്തികള്‍ എന്നിവക്കാണ് പുതുവത്സര ദിനത്തില്‍ തുടക്കം കുറിക്കുന്നത്. 17 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള തൂത-വെട്ടത്തൂര്‍ റോഡ് മലപ്പുറം ജില്ലയിലെ തന്നെ മേജര്‍ റോഡുകളിലൊന്നാണ്. ആലിപ്പറമ്പ്-താഴെക്കോട്-വെട്ടത്തൂര്‍ എന്നീ പഞ്ചായത്തുകളിലൂടെ കടന്നു പോകുന്ന ഈ റോഡ് മലപ്പുറം-പാലക്കാട് ജില്ലകളെ തമ്മില്‍ ബന്ധിപ്പിക്കുന്ന റോഡ് കൂടിയാണ്.
പ്രസ്തുത റോഡ് റബറൈസ് ചെയ്യുന്നതിനായി 7.2 കോടി രൂപയാണ് അനുവദിച്ചിട്ടുള്ളത്. നബാര്‍ഡ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് ഫണ്ട് കണ്ടെത്തിയിട്ടുള്ളത്. നാളെ വൈകുന്നേരം അഞ്ചിന് മന്ത്രി എം അലി പ്രവൃത്തിയുടെ ഉദ്ഘാടനം നിര്‍വഹിക്കും. പെരിന്തല്‍മണ്ണയില്‍ വ്യത്യസ്ത കെട്ടിടങ്ങളിലായി നിലകൊണ്ടിരുന്ന പൊതുമരാമത്ത് വകുപ്പിന്റെ വിവിധ ഓഫീസുകള്‍ ഒരു കെട്ടിടത്തിലേക്ക് മാറ്റുന്നതിനായി ഒരു കോടി രൂപ ചെലവില്‍ നിര്‍മിക്കുന്ന പി ഡബ്ലിയു ഡി കെട്ടിടത്തിന്റെ ശിലാസ്ഥാപന കര്‍മവും അന്നേ ദിവസം വൈകുന്നേരം നാലിന് മന്ത്രി നിര്‍വഹിക്കും.
പെരിന്തല്‍മണ്ണയിലെ മുഴുവന്‍ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും സ്വന്തമായി കെട്ടിടം നിര്‍മിക്കുന്നതിന്റെ ഭാഗമായി എം എല്‍ എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്നുമാണ് തുക വകയിരുത്തിയിട്ടുള്ളത്. പൂക്കോയ തങ്ങള്‍ മെമ്മോറിയല്‍ ഗവ. കോളജില്‍ വിവിധ പ്രവൃത്തികള്‍ക്കായി രണ്ട് കോടി രൂപയാണ് അനുവദിച്ചിട്ടുള്ളത്. കോളജുകളുടെ ഗുണനിലവാരം നിശ്ചയിക്കുന്ന ദേശീയ ഏജന്‍സിയായ നാക് അക്രഡിറ്റേഷന്‍ ലഭിക്കുന്നതിന്റെ ഭാഗമായുള്ള പ്രവൃത്തികള്‍ക്കാണ് കോളജില്‍ തുടക്കമിടുന്നത്.
മന്ത്രി എം അലിയുടെ പ്രത്യേക താത്പര്യമാണ് ഫണ്ട് അനുവദിച്ചത്. സ്ത്രീ സൗഹൃദ കോളജായി പ്രഖ്യാപിക്കുന്നതിന്റെ ഭാഗമായി എം എല്‍ എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്നുമാണ് തുക വകയിരുത്തിയിട്ടുള്ളത്. പൂക്കോയ തങ്ങള്‍ മെമ്മോറിയല്‍ ഗവ.കോളജില്‍ വിവിധ പ്രവൃത്തികള്‍ക്കായി രണ്ട് കോടി രൂപയാണ് അനുവദിച്ചിട്ടുള്ളത്. കോളജുകളുടെ ഗുണനിലവാരം നിശ്ചയിക്കുന്ന ദേശീയ ഏജന്‍സിയായ നാക് അക്രഡിറ്റേഷന്‍ ലഭിക്കുന്നതിന്റെ ഭാഗമായുള്ള പ്രവര്‍ത്തിക്കുന്നതിന്റെ ഭാഗമായാണ് 1.5 കോടി രൂപ ചെലവഴിച്ചാണ് ഗേള്‍സ് ഹോസ്റ്റല്‍ നിര്‍മിക്കുന്നത്.
ജില്ലയില്‍ തന്നെ ആദ്യമായി അമ്മമാരായ വിദ്യാര്‍ഥിനികള്‍ക്കും അധ്യാപികമാര്‍ക്കുമായി ഡേ കെയര്‍ സ്ഥാപിക്കുന്നതിനായി 11 ലക്ഷം രൂപ, 15 ലക്ഷം രൂപയില്‍ സ്റ്റുഡന്‍സ് അമിനിറ്റി സെന്റര്‍, 11.5 ലക്ഷം രൂപ ചെലവില്‍ സ്‌പോര്‍ട്‌സ് പവലിയന്‍ എന്നീ പ്രവൃത്തികള്‍ക്കാണ് പുതുവത്സര ദിനത്തില്‍ തുടക്കം കുറിക്കുക.

Latest