വീരേന്ദ്ര കുമാറിന്റെ തോല്‍വിക്ക് കാരണം കോണ്‍ഗ്രസെന്ന് സമിതി റിപ്പോര്‍ട്ട്

Posted on: December 31, 2014 11:13 am | Last updated: December 31, 2014 at 10:42 pm
SHARE

MP_VEERENDRAKUMAR_തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പാലക്കാട് മണ്ഡലത്തില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി എംപി വീരേന്ദ്രകുമാറിന്റെ തോല്‍വിക്ക് കാരണം കോണ്‍ഗ്രസ് നേതൃത്വത്തിന്റെ വീഴ്ചയെന്ന് യുഡിഎഫ് ഉപസമിതി റിപ്പോര്‍ട്ട്. ഡിസിസി അധ്യക്ഷന്‍, തെരഞ്ഞെടുപ്പ് കമ്മിറ്റി കണ്‍വീനര്‍ എന്നിവര്‍ക്കെതിരെയാണ് റിപ്പോര്‍ട്ടില്‍ പരാമര്‍ശമുള്ളത്. തോല്‍വി അന്വേഷിക്കാന്‍ നിയോഗിച്ച ബാലകൃഷ്ണപിള്ള സമിതിയുടെ റിപ്പോര്‍ട്ടിലാണ് കോണ്‍ഗ്രസിനെ കുറ്റപ്പെടുത്തുന്നത്.
തെരഞ്ഞെടുപ്പ് ഫണ്ട് ശരിയായി വിനിയോഗിച്ചില്ലെന്നും ഇവര്‍ക്കെതിരെ നടപടിയെടുക്കണമെന്നും റിപ്പോര്‍ട്ടില്‍ ശിപാര്‍ശ ചെയ്യുന്നുണ്ട്.