ഒടുപാറ-പാലങ്ങാട് റോഡില്‍ 1.18 കോടിയുടെ വികസന പ്രവൃത്തി

Posted on: December 30, 2014 10:10 am | Last updated: December 30, 2014 at 10:10 am

നരിക്കുനി: യാത്ര ദുഷ്‌കരമായ ഒടുപാറ- പാലങ്ങാട് റോഡില്‍ 1.18 കോടിയുടെ വികസന പ്രവൃത്തി. പി എം ജി എസ് വൈ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് ഈ റോഡ് നവീകരിക്കുന്നത്.
നവീകരണ പ്രവൃത്തി ഉദ്ഘാടനം എം കെ രാഘവന്‍ എം പി നിര്‍വഹിച്ചു. വി എം ഉമ്മര്‍ എം എല്‍ എ, ഐ പി രാജേഷ്, വി സി മുഹമ്മദ്, പി കെ റാഷിദ, ടി സജിനി, പി കെ മിനി, സി പി ലൈല, പി ശശീന്ദ്രന്‍, പി മൂസക്കുട്ടി, എം ആര്‍ ആലിക്കോയ, സി രാജന്‍, വി ഇല്യാസ്, കെ പി പ്രേംകുമാര്‍, കെ സുരേഷ്, കെ മമ്മു ഹാജി, സി മാധവന്‍ നായര്‍, കെ കെ വാസന്തി സംസാരിച്ചു.