എസ് എസ് എഫ് ജില്ലാ കൗണ്‍സില്‍ 10, 11 തീയതികളില്‍ മണ്ണാര്‍ക്കാട്ട്‌

Posted on: December 30, 2014 12:55 am | Last updated: December 29, 2014 at 10:55 pm

മണ്ണാര്‍ക്കാട്: നവചക്രവാളത്തിലേക്ക് ധാര്‍മിക ചുവട് പ്രമേയത്തില്‍ നടക്കുന്ന മെമ്പര്‍ഷിപ്പ് ക്യംപ് യിന്റെ ഭാഗമായുള്ള എസ് എസ് എഫ് ജില്ലാ കൗണ്‍സിലും പ്രതിനിധി സമ്മേളനവും ജനുവരി 10, 11 തീയതികളില്‍ കൊമ്പം ഹിദായയില്‍ നടക്കും. 10ന് വൈകീട്ട് നാലിന് തുടങ്ങുന്ന കൗണ്‍സില്‍11 ന് വൈകീട്ട് അഞ്ച് മണിക്ക് റാലിയോടെയാണ് സമാപിക്കുക.
സംസ്ഥാന പ്രതിനിധി ഹാശീര്‍ സഖാഫി,ജില്ലാ നിരീക്ഷകന്‍ സി കെ സക്കീര്‍ മാസ്റ്റര്‍, സംസ്ഥാന സെക്രട്ടറി ഉമര്‍ ഓങ്ങല്ലൂര്‍ തുടങ്ങിയവര്‍ കൗണ്‍സില്‍ നടപടികള്‍ക്ക് നേതൃത്വം നല്‍കും.
യൂനിറ്റ്, സെക്ടര്‍, ഡിവിഷന്‍ കൗണ്‍സില്‍ പൂര്‍ത്തീകരണത്തിന് ശേഷമാണ് ജില്ലാ കൗണ്‍സില്‍ നടക്കുന്നത്. കൗണ്‍സിലില്‍ മുഴുവന്‍ കൗണ്‍സിലര്‍മാരും കൃത്യസമയത്ത് എത്തിചേരണമെന്ന് ജില്ലാ പ്രസിഡന്റ് പി സി അശറഫ് സഖാഫി, ജില്ലാ ജനറല്‍ സെക്രട്ടറി സൈതലവി പൂതക്കാട്, ജില്ലാ ട്രഷറര്‍ തൗഫീഖ് അല്‍ഹസനി എന്നിവര്‍ സംയുക്തപ്രസ്താവനയില്‍ അറിയിച്ചു