Connect with us

National

ബംഗലുരുവിലെ സ്‌ഫോടനം തീവ്രവാദി ആക്രമണമെന്ന് കേന്ദ്രം

Published

|

Last Updated

ബംഗലുരു:ബംഗലൂരുവിലെ തിരക്കേറിയ ചര്‍ച്ച് സ്ട്രീറ്റ് റോഡിലുണ്ടായ സ്‌ഫോടനം ഭീകരാക്രമണമാണെന്ന് കേന്ദ്രസര്‍ക്കാര്‍ സ്ഥിരീകരിച്ചു. കേന്ദ്ര ആഭ്യന്തര സഹമന്ത്രി കിരണ്‍ റിജ്ജുവാണ് ഇക്കാര്യം അറിയിച്ചത്. സ്‌ഫോടനത്തിന് പിന്നിലെ സിമി ബന്ധം പരിശോധിക്കുമെന്നും അദ്ദേഹം അറിയിച്ചു. ഹൈദരാബാദില്‍നിന്നുളള എന്‍ഐഎ സംഘം സ്‌ഫോടനം നടന്ന സ്ഥലം സന്ദര്‍ശിച്ച് പരിശോധന നടത്തി. അന്വേഷണം ഉടന്‍തന്നെ എന്‍ഐഎ ഏറ്റെടുക്കുമെന്നാണ് സൂചന. സ്ഥിതിഗതികള്‍ വിലയിരുത്താന്‍ കര്‍ണടാക മുഖ്യമന്ത്രി വിളിച്ചുചേര്‍ത്ത ഉന്നതതലയോഗം ബംഗലുരുവില്‍ പുരോഗമിക്കുകയാണ്. ഡല്‍ഹിയില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി വിളിച്ചുചേര്‍ത്ത യോഗത്തില്‍ ഐബി തലവന്‍ ഉള്‍പ്പടെയുള്ളവര്‍ പങ്കെടുക്കുന്നുണ്ട്.

കഴിഞ്ഞദിവസമുണ്ടായ സ്‌ഫോടനത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടിരുന്നു. ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലായിരുന്ന ചെന്നൈ സ്വദേശിയായ ഭവാനി(37) ആണ് മരിച്ചത്. കുടുംബസമേതം ക്രിസ്തുമസ് അവധിക്കാലം ചെലവിടാനാണ് ഭവാനി ബംഗളുരുവിലെത്തിയത്. ചെന്നൈ സ്വദേശിയായ കാര്‍ത്തിക്(21), സന്ദീപ് എച്ച്. (39), വിനയ് (35) എന്നിവര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റവരെ മല്യ, ഹോസ്മത് ആശുപത്രികളില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

Latest