Connect with us

Techno

ഇയര്‍ ഇന്‍ റിവ്യൂ: വിഷമിപ്പിച്ചെങ്കില്‍ മാപ്പാക്കണമെന്ന് ഫെയ്‌സ്ബുക്ക്

Published

|

Last Updated

വര്‍ഷാവസാനത്തോട് അനുബന്ധിച്ച് ഫെയ്‌സ്ബുക്ക് അവതരിപ്പിച്ച “ഇയര്‍ ഇന്‍ റിവ്യൂ” വിഷമിപ്പിച്ചെങ്കില്‍ മാപ്പാക്കണമെന്ന് ഫെയ്‌സ്ബുക്ക് അധികൃതര്‍. 2014ല്‍ ഉപയോക്താക്കള്‍ ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്ത ഫോട്ടോകളില്‍ ചിലതാണ് ഇയര്‍ ഇന്‍ റിവ്യൂ എന്നപേരില്‍ ഫെയ്‌സ്ബുക്ക് തയ്യാറാക്കിയത്. ഉപയോക്താക്കളുടെ വാര്‍ഷിക അവലോകനം എന്ന നിലക്കാണ് ഫെയ്‌സ്ബുക്ക് ഇയര്‍ ഇന്‍ റിവ്യൂ അവതരിപ്പിച്ചത്.

പലര്‍ക്കും ഇയര്‍ ഇന്‍ റിവ്യൂ സന്തോഷം പകര്‍ന്നെങ്കിലും മറക്കാനാഗ്രഹിക്കുന്ന കാര്യങ്ങള്‍ വീണ്ടും ഓര്‍മിപ്പിച്ചത് ചിലരെ വിഷമിപ്പിച്ചു. നഷ്ടപ്പെട്ട പ്രിയപ്പെട്ടവരുടെ ഓര്‍മകള്‍ പലരിലും വേദനയുണ്ടാക്കി. വെബ്ഡിസൈനറും എഴുത്തുകാരനുമായ എറിക് മേയര്‍ക്ക് ഇയര്‍ ഇന്‍ റിവ്യൂ നല്‍കിയത് ബ്രെയിന്‍ കാന്‍സര്‍ ബാധിച്ച് മരണപ്പെട്ട മകളുടെ ഓര്‍മകളായിരുന്നു. ഇതിനെ വിമര്‍ശിച്ച് അദ്ദേഹം ലേഖനമെഴുതിയിരുന്നു. ഇത് ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്നാണ് ഫെയ്‌സ്ബുക്ക് അധികൃതര്‍ ക്ഷമാപണം നടത്തിയത്.