പിണറായിയുടേത് രാഷ്ട്രീയ മുതലെടുപ്പെന്ന് ചെന്നിത്തല

Posted on: December 29, 2014 1:27 pm | Last updated: December 30, 2014 at 12:05 am
SHARE

chennithalaതിരുവനന്തപുരം: ഘര്‍ വാപസിയുമായി ബന്ധപ്പെട്ട് സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കെതിരെ ആരോപണം ഉന്നയിക്കുന്നത് രാഷ്ട്രീയ മുതലെടുപ്പിനാണെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. ഘര്‍ വാപസിയുമായി ബന്ധപ്പെട്ട് പരാതി ലഭിച്ചാല്‍ പരിശോധിക്കും. ഇക്കാര്യത്തില്‍ ഹിന്ദു സംഘടനകള്‍ക്ക് രഹസ്യ അജണ്ടയാണുള്ളതെന്നും ചെന്നിത്തല പറഞ്ഞു. ബംഗളുരു സ്‌ഫോടനത്തിന്റെ പശ്ചാത്തലത്തില്‍ കേരളത്തില്‍ ജാഗ്രതാ നിര്‍ദേശം നല്‍കിയതായും മന്ത്രി അറിയിച്ചു.