ബംഗളുരു സ്‌ഫോടനം ഭീകരാക്രമണമെന്ന് കേന്ദ്രം

Posted on: December 29, 2014 10:24 am | Last updated: December 29, 2014 at 6:01 pm

Bengaluru_blast_ബംഗളുരു: ബംഗളുരുവില്‍ ഇന്നലെ രാത്രിയുണ്ടായ ബോംബ് സ്‌ഫോടനം ഭീകരാക്രമണമാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം സ്ഥിരീകരിച്ചു. സ്‌ഫോടനത്തെക്കുറിച്ച് അന്വേഷിക്കാന്‍ എന്‍ഐഎയ്ക്ക് നിര്‍ദേശം നല്‍കി. എന്‍ഐഎ ഹൈദരാബാദ് ഡിവിഷനാണ് അന്വേഷണ ചുമതല.
ബംഗളുരുവിലേത് ഭീകരാക്രമണം തന്നെയാണ് കര്‍ണാടക ആഭ്യന്തരമന്ത്രി കെ ജെ ജോര്‍ജും പറഞ്ഞു. അതേസമയം ആക്രമണത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല. ഇന്നലെ രാത്രി എട്ടരയോടെയാണ് ബംഗളൂരുവിലെ ചര്‍ച്ച് സ്ട്രീറ്റില്‍ സ്‌ഫോടനമുണ്ടായത്. സ്‌ഫോടനത്തില്‍ ഒരു സ്ത്രീ മരിക്കുകയും മൂന്ന് പേര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. പുതുവര്‍ഷാഘോഷങ്ങള്‍ നടന്നുകൊണ്ടിരിക്കെയായിരുന്നു സ്‌ഫോടനം.