എസ് വൈ എസ് 60ാം വാര്‍ഷിക സമ്മേളനം മലപ്പുറം എടരിക്കോട്ട്

Posted on: December 28, 2014 10:08 pm | Last updated: December 28, 2014 at 10:16 pm

safwa manjeri
മഞ്ചേരി: എസ് വൈ എസിന്റെ അറുപതാം വാര്‍ഷിക സമ്മേളനത്തിന്റെ വേദി പ്രഖ്യാപിച്ചു. മലപ്പുറം ജില്ലയിലെ കോട്ടക്കലിനടുത്ത എടരിക്കോട്ട് താജുല്‍ ഉലമയുടെ  നാമധേയത്തിലുള്ള നഗരിയില്‍  ഫെബ്രുവരി 27 മുതല്‍ മാര്‍ച്ച് ഒന്ന് വരെ സമ്മേളനം നടക്കും. സമ്മേളനത്തിന്റെ സന്നദ്ധ സംഘമായ സ്വഫ്‌വയുടെ റാലിക്ക് സമാപനം കുറിച്ച് മഞ്ചേരിയില്‍ നടന്ന സമ്മേളനത്തില്‍ സയ്യിദ് യൂസുഫുല്‍ ജീലാനി വൈലത്തൂരാണ് വേദി പ്രഖ്യാപിച്ചത്.