പോലീസ് മികച്ച സേവനം ലഭ്യമാക്കണം

Posted on: December 28, 2014 6:00 pm | Last updated: December 28, 2014 at 6:37 pm

അബുദാബി: റാസല്‍ ഖൈമ പോലീസ് മികച്ച സേവനം പൊതുജനങ്ങള്‍ക്ക് ലഭ്യമാക്കണമെന്ന് ആഭ്യന്തര മന്ത്രാലയ അണ്ടര്‍ സെക്രട്ടറി ലഫ്. ജനറല്‍ സെയ്ഫ് അബ്ദുല്ല അല്‍ ശഫര്‍ നിര്‍ദ്ദേശിച്ചു. റാസല്‍ ഖൈമ പോലീസ് ആസ്ഥാനത്ത് നടന്ന യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സുരക്ഷ ഉറപ്പാക്കാന്‍ ഫെഡറല്‍ സര്‍ക്കാര്‍ എല്ലാ സഹായവും എമിറേറ്റുകള്‍ക്ക് നല്‍കുന്നുണ്ട്. ഫലപ്രദമായ നടപടിയിലൂടെ മാത്രമേ എമിറേറ്റിലെ റോഡ് സുരക്ഷയും സുഗമമായ ഗതാഗതവും ഉറപ്പാക്കാന്‍ സാധിക്കൂവെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു.