ഡല്‍ഹിയില്‍ അതിശൈത്യം: ഗതാഗത സംവിധാനങ്ങള്‍ താറുമാറായി

Posted on: December 28, 2014 2:22 pm | Last updated: December 29, 2014 at 9:48 am
SHARE

delhi shiversന്യൂഡല്‍ഹി: ഡല്‍ഹിയിലെ അതിശൈത്യം മൂലം വ്യോമ-റെയില്‍ ഗതാഗത സംവിധാനങ്ങള്‍ താറുമാറായി. 2.6 ഡിഗ്രി സെല്‍ഷ്യസാണ് ഡല്‍ഹിയില്‍ ഞായറാഴ്ച്ച രാവിലെ രേഖപ്പെടുത്തിയ താപനില. രാജധാനി എക്‌സ്പ്രസ് ഉള്‍പ്പടെ 63 ട്രെയിനുകള്‍ അഞ്ച് മണിക്കൂര്‍ മുതല്‍ 11 മണിക്കൂര്‍ വരെ വൈകിയാണ് സര്‍വീസ് നടത്തുന്നത്.

മൂന്ന് ആഭ്യന്തര വിമാന സര്‍വീസുകള്‍ റദ്ദാക്കിയിട്ടുണ്ട്. എട്ട് വിമാനങ്ങള്‍ വൈകിയാണ് സര്‍വീസ് നടത്തുന്നത്. വ്യോമഗതാഗതം തകരാറിലായതിനാല്‍ ഝാര്‍ഖണ്ഡ് മുഖ്യമന്ത്രിയുടെ സത്യപ്രതിജ്ഞാ ചടങ്ങില്‍ പ്രധാനമന്ത്രിയും ബി ജെ പി അധ്യക്ഷന്‍ അമിത് ഷായും പങ്കെടുത്തില്ല.