Connect with us

Malappuram

മതപരിവര്‍ത്തന മേളകള്‍ ന്യൂനപക്ഷങ്ങളെ അപരവത്കരിക്കാനുള്ള സംഘപരിവാര്‍ അജന്‍ഡ

Published

|

Last Updated

മലപ്പുറം: ഉന്നതമായ ബഹുസ്വര സംസ്‌കാരവും മതേതര പാരമ്പര്യവും ഉയര്‍ത്തിപിടിക്കുന്ന രാജ്യത്തെ ജനങ്ങള്‍ക്കിടയില്‍ വര്‍ഗീയ സംഘര്‍ഷവും ചേരിതിരിവുകളും സൃഷ്ടിക്കുന്ന മതപരിവര്‍ത്തന മേളകള്‍ക്ക് പിറകില്‍ രാജ്യത്തെ ന്യൂനപക്ഷങ്ങളെ അപരവത്കരിച്ച് മുതലെടുക്കാനുള്ള സംഘപരിവാര്‍ അജണ്ടയാണെന്ന് എസ് വൈ എസ് ജില്ലാ കൗണ്‍സില്‍ അഭിപ്രായപെട്ടു. ഇതിനെതിരെ രാജ്യത്തിന്റെ ബഹുസ്വര പാരമ്പര്യം സംരക്ഷിക്കുന്നതിന് മതേരത സമൂഹം ഉണര്‍ന്ന് പ്രതികരിക്കണമെന്നും മലപ്പുറം വാദീസലാമില്‍ നടന്ന ജില്ലാ കൗണ്‍സില്‍ അംഗീകരിച്ച പ്രമേയത്തില്‍ ആവശ്യപെട്ടു.
എസ് വൈ എസ് അറുപതാം വാര്‍ഷിക സമ്മേളനത്തിന്റെ ഭാഗമായി ചേര്‍ന്ന ജില്ലാ വാര്‍ഷിക കൗണ്‍സില്‍ സംസ്ഥാന സെക്രട്ടറി വണ്ടൂര്‍ അബ്ദുര്‍റഹ്മാന്‍ ഫൈസി ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് പി കെ എം സഖാഫി ഇരിങ്ങല്ലൂര്‍ അധ്യക്ഷത വഹിച്ചു. സയ്യിദ് ഹബീബ് കോയ തങ്ങള്‍ പ്രാര്‍ഥന നടത്തി. എന്‍ അലി അബ്ദുല്ല, ഊരകം അബ്ദുര്‍റഹ്മാന്‍ സഖാഫി, അലവി സഖാഫി കൊളത്തൂര്‍, സയ്യിദ് ശറഫുദ്ദീന്‍ ജമലുല്ലൈലി, സയ്യിദ് സ്വലാഹുദ്ദീന്‍ ബുഖാരി, കെ മുഹമ്മദ് ഇബ്‌റാഹീം, അലവി പുതുപറമ്പ്, ബശീര്‍ പറവന്നൂര്‍ സംസാരിച്ചു.