വടക്കഞ്ചേരി: കൊന്നഞ്ചേരി കിഴക്കുമുറിയിലെ ബി ജെ പി പ്രവര്‍ത്തകന്‍ രാമചന്ദ്രനെ(45) അക്രമിച്ച കേസില്‍ മൂന്നു സി പി എം പ്രവര്‍ത്തകരെ വടക്കഞ്ചേരി പോലീസ് അറസ്റ്റ് ചെയ്തു.
കൊന്നഞ്ചേരിയിലെ സി ഐ ടി യു ചുമട്ട്‌തൊഴിലാളികളായ വിജയന്‍, സന്തോഷ്, സുനില്‍ എന്നിവരെയാണ് സി ഐ എസ് പി സുധീരന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്.
ഇവരെ ആലത്തൂര്‍ കോടതി റിമാന്റ് ചെയ്തു. എന്നാല്‍ കഴിഞ്ഞ ദിവസം രാത്രി കിഴക്കുമുറിയില്‍ സി പി എം പ്രവര്‍ത്തകന#് രാജേഷിന്റെ വീട് അക്രമിച്ച് 4 പേരെ വെട്ടി പരുക്കേല്‍പ്പിച്ച ഒന്‍പതാംഗ ആര്‍ എസ് എസ് പ്രവര്‍ത്തകരെ പിടികൂടാന്‍ പോലീസിന് ഇത് വരെ കഴിഞ്ഞിട്ടില്ല. പ്രതികള്‍താമസിക്കുന്ന ഒളിസങ്കേതത്തെക്കുറിച്ച് പോലീസിന് സൂചന ലഭിച്ചതായാണ് വിവരം. രണ്ട് വര്‍ഷം മുമ്പ് ആര്‍ എസ് എസ് പ്രവര്‍ത്തകര്‍ രാജേഷിനെ വെട്ടി പരുക്കേല്‍പ്പിച്ചിരുന്നു.
ഈ കേസിന്റെ വാചരണ നടന്നു കൊണ്ടിരിക്കുന്നതിനിടയിലാണ് വീണ്ടും അക്രമണം നടത്തി നാലുപേരെ വെട്ടി പരുക്കേല്‍പ്പിച്ചത്. പഴയ കേസില്‍ നിന്നും പിന്‍മാറാന്‍ രാജേഷിനെ ആര്‍ എസ് എസ് പ്രവര്‍ത്തകര്‍ ഭീഷണിപ്പെടുത്തിയിരുന്നു. പിന്‍മാറാന്‍തയ്യാറാകാത്തതാണ് വീണ്ടും അക്രമിക്കാന്‍ കാരണമെന്ന് പറയുന്നു. വെട്ടേറ്റനാലു പേരും തൃശൂര്‍ മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്. ഇതിന്റെ തുടര്‍ച്ചയാണ് രാമചന്ദ്രന് നേരെയുണ്ടായ ആക്രമണം. ബൈക്കില്‍ പോകുകയായിരുന്ന രാമചന്ദ്രനെ കൊന്നഞ്ചേരി മില്ലിന് സമീപത്ത് വെച്ച് ആക്രമിച്ചുവെന്നാണ് കേസ്. പരുക്കേറ്റ രാമചന്ദ്രന്‍ തൃശൂരിലെ സ്വകാര്യാശുപത്രിയില്‍ ചികിത്സയിലാണ്. പ്രദേശത്തെ സംഘര്‍ഷാവസ്ഥ കണക്കിലെടുത്ത് വന്‍ പോലീസ് സംഘം കാവല്‍ നില്‍ക്കുന്നുണ്ട്.