Connect with us

Kerala

തൃശൂരില്‍ നടന്ന പാപ്പാ സംഗമത്തിന് ലോക റെക്കോര്‍ഡ്

Published

|

Last Updated

തൃശൂര്‍: തൃശൂരില്‍ നടന്ന പാപ്പാ സംഗമത്തിന് ലോക റിക്കാര്‍ഡ്. തൃശൂര്‍ അതിരൂപതയുടേയും പൗരാവലിയുടേയും സംയുക്താഭിമുഖ്യത്തിലാണ് പാപ്പാ സംഗമം സംഘടിപ്പിച്ചത്. 18,112 ക്രിസ്മസ് പാപ്പാമാരാണ് സംഗമത്തില്‍ അണിനിരന്നത്. തൃശൂര്‍ തേക്കിന്‍കാട് മൈതാനത്താണ് സംഗമം നടന്നത്.

അയര്‍ലന്‍ഡില്‍ 13,000 പാപ്പാമാര്‍ പങ്കെടുത്ത സംഗമമായിരുന്നു ഇതുവരെ ലോകത്തില്‍ നടന്ന ഏറ്റവും വലിയ പാപ്പാ സംഗമം. എട്ട് വര്‍ഷം മുമ്പായിരുന്നു ഇത് നടന്നത്. എന്നാല്‍ ഈ റിക്കാര്‍ഡ് തകര്‍ത്താണ് പൂരങ്ങളുടെ നഗരി മറ്റൊരു അഭിമാനാര്‍ഹമായ നേട്ടം കൂടി കൈവരിച്ചിരിക്കുന്നത്. 18,122 പാപ്പാമാര്‍ക്ക് പുറമെ ആയിരത്തിലധികം മാലാഖ വേഷധാരികളായ കുട്ടികളും സംഗമത്തില്‍ അണിനിരന്നു.

ഗിന്നസ് ബുക്ക് പ്രതിനിധികള്‍ നേരിട്ടെത്തി വിലയിരുത്തിയ ശേഷമാണ് പാപ്പാ സംഗമത്തിന് ഗിന്നസ് ബുക്കില്‍ ഇടം നല്‍കിയത്. സംഗമത്തിനു ശേഷം മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അടക്കമുള്ളവര്‍ പങ്കെടുത്ത പൊതുസമ്മേളനവും നടന്നു. ഒരു മാസത്തോളമായി നടന്നു വന്ന ക്രിസ്മസ് ആഘോഷ പരിപാടികളുടെ സമാപനം കൂടിയായിരുന്നു പാപ്പാസംഗമം.

Latest